video
play-sharp-fill

കൊറോണ വന്നിട്ടും പ്രകൃതിയോടുള്ള ക്രൂരത തീരുന്നില്ല: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഒരു ലോഡ് മാലിന്യം തള്ളി: മാലിന്യം തള്ളിയത് അർദ്ധരാത്രിയിൽ ലോറിയിലെത്തിയ സംഘം; മാലിന്യം തള്ളിയിരിക്കുന്നത് നടുറോഡിൽ

കൊറോണ വന്നിട്ടും പ്രകൃതിയോടുള്ള ക്രൂരത തീരുന്നില്ല: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഒരു ലോഡ് മാലിന്യം തള്ളി: മാലിന്യം തള്ളിയത് അർദ്ധരാത്രിയിൽ ലോറിയിലെത്തിയ സംഘം; മാലിന്യം തള്ളിയിരിക്കുന്നത് നടുറോഡിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിന്നും എംസി റോഡിലേയ്ക്കുള്ള ഇടവഴിയിൽ ഒരു ലോഡ് മാലിന്യം തള്ളി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് റോഡിനു നടുവിലായി മാലിന്യം തള്ളിയിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയതോടെ കഷ്ടിച്ച് ഒരു ബൈക്കിനു മാത്രമാണ് ഇതുവഴി കടന്നു പോകാൻ സാധിക്കുന്നത്.

എം.സി റോഡിൽ കോടിമതയിൽ നിന്നും മുപ്പായിക്കാട് ഭാഗത്തേയ്ക്കു പോകുന്നതിനായി നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെയും ഇവിടെ യാതൊരു വിധ മാലിന്യ പ്രശ്‌നങ്ങളും ഇല്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ചൊവ്വാഴ്ച രാവിലെ നാട്ടുകാർ ഈ വഴിയിലൂടെ എത്തിയപ്പോഴാണ് ഇവിടെ റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്. മിനി ലോറിയിൽ എത്തിയ സംഘം, ലോറി നിർത്തിയ ശേഷം റോഡിന്റെ ഇരുവശത്തേയ്ക്കും മാലിന്യം തള്ളുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

റോഡിന്റെ ഇരുവശവും മാലിന്യത്തിൽ മുങ്ങിയതോടെ ഇതുവഴി കാൽനടയാത്ര പോലും സാധിക്കാതായിരിക്കുകയാണ്. പേപ്പറും പഴകിയ സാങനങ്ങളും അടക്കമുള്ളവയാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. മാലിന്യം നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കുമാണ് ഒരു കൂട്ടം ചെറുപ്പക്കാർ ഒരുങ്ങുന്നത്.