video
play-sharp-fill
പള്ളം പുഞ്ച സെക്ഷൻ പരിധിയിൽ വൈദ്യുതി മുടക്കം പതിവ്: വൈദ്യുതി ചാർജിനു ഒരു കുറവുമില്ല; പ്രതിഷേധവുമായി കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ; മണ്ണെണ്ണ വിളക്കിൽ ബില്ലു കത്തിച്ച് കോൺഗ്രസ്

പള്ളം പുഞ്ച സെക്ഷൻ പരിധിയിൽ വൈദ്യുതി മുടക്കം പതിവ്: വൈദ്യുതി ചാർജിനു ഒരു കുറവുമില്ല; പ്രതിഷേധവുമായി കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ; മണ്ണെണ്ണ വിളക്കിൽ ബില്ലു കത്തിച്ച് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിരന്തരം വൈദ്യുതി മുടങ്ങുന്ന പള്ളം പുഞ്ച സെക്ഷന്റെ പരിധിയിലെ വൈദ്യുതി തകരാർ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധം. വൈദ്യുതി മുടക്കം പതിവാണെങ്കിലും വൈദ്യുതി ചാർജിന്റെ കാര്യത്തിൽ ഒരു ഇളവും അനുവദിക്കാത്ത സെക്ഷനെതിരെയാണ് ഇപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു.

കോവിഡിന്റെ മറവിൽ കെ.എസ്.ഇ.ബിയും സർക്കാരും നടത്തുന്ന പകൽകൊള്ള അവസാനിപ്പിക്കുണമെന്നും പള്ളം പുഞ്ചസെക്ഷന്റെ പരിധിയിൽ അടിക്കടി ഉണ്ടാകുന്ന പവ്വർ കട്ട് പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആവശ്യം ഉന്നയിച്ച് മത്സ്യതൊഴിലാളി കോൺഗ്രസ്സ് നാട്ടകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളം പുഞ്ച ഓഫീസിനു മുമ്പിൽ മണ്ണെണ്ണ വിളക്കിൽ കെ.എസ്.ഇ.ബി ബില്ലു കത്തിച്ചാണ് പ്രതിഷേധിച്ചത്.

മണ്ഡലം പ്രസിഡന്റ് എം.ഐ റജി അധ്യക്ഷത വഹിച്ചു. ജില്ലാ ജന: സെക്രട്ടറി അനീഷ് വരമ്പിനകം ഉത്ഘാടനം ചെയ്തു. ഡട പ്രകാശ്, ജിതിൻ മറിയപ്പള്ളി ,സാബു പൊടിമറ്റം’ കൊച്ചുമോൻ, അർജുൻ നാട്ടകം എന്നിവർ പങ്കെടുത്തു.