play-sharp-fill
കാഞ്ഞിരപ്പള്ളിയിലെ അഞ്ജുവിൻ്റെ ദുരൂഹ മരണം: മൃതദേഹം വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം: മരണം അന്വേഷിക്കാൻ സർവകലാശാലാ സമിതി

കാഞ്ഞിരപ്പള്ളിയിലെ അഞ്ജുവിൻ്റെ ദുരൂഹ മരണം: മൃതദേഹം വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം: മരണം അന്വേഷിക്കാൻ സർവകലാശാലാ സമിതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) മൃതദേഹവുമായി എത്തിയ ആംബുലൻസ് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുട്ടിയുടെ മൃതദേഹമായി എത്തിയ ആംബുലൻസാണ് പൊടിമറ്റത് നാട്ടുകാർ തടഞ്ഞത്.


അരമണിക്കൂറോളം നാട്ടുകാർ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിൽ തടഞ്ഞിട്ടു. അഞ്ജുവിൻ്റെ മൃതദേഹം കാണണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഒടുവിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഒടുവിൽ വഴിയിൽ ആംബുലൻസ് തടഞ്ഞുള്ളപ്രതിഷേധം അവസാനിപ്പിച്ചതോടെ മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു നൽകിയ മൃതദേഹം, ആംബുലൻസിൽ നിന്ന് ബന്ധുക്കളെ ഇറക്കിവിട്ട ശേഷം പൊലീസ് ഓടിച്ചു പോകുകയായിരുന്നു. ഇതേ തുടർന്നാണ് ആംബുലൻസ് നാട്ടുകാർ തടഞ്ഞു പ്രതിഷേധിച്ചത്.

ഇതിനിടെ , അഞ്ജുവിൻ്റെ മരണം എം.ജി.സർവകലാശാലയിൽ മൂന്നംഗ സമിതി അന്വേഷിക്കുന്നതിന് തീരുമാനിച്ചു. ഡോ. എം.എസ്.മുരളി, അജി സി. പണിക്കർ , പ്രൊ.വി.എസ്. പ്രവീൺ കുമാർ എന്നിവരടങ്ങുന്നതാണ് അന്വേഷണസമിതി.