play-sharp-fill
അഞ്ജുവിനെ കൊലയ്ക്ക് കൊടുത്ത കോളജ് പീഡന കേന്ദ്രം :  ചേർപ്പുങ്കൽ ബി.വി.എം കോളജിൻ്റെ ക്രൂരതകൾ തുറന്ന് പറഞ്ഞ് പൂർവ വിദ്യാർത്ഥിയുടെ കുറിപ്പ് തേർഡ് ഐ ന്യൂസിന്: ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നാൽ കോളജിന് അവിഹിതം: പ്രിൻസിപ്പൽ പണ്ടേ ക്രൂരൻ

അഞ്ജുവിനെ കൊലയ്ക്ക് കൊടുത്ത കോളജ് പീഡന കേന്ദ്രം : ചേർപ്പുങ്കൽ ബി.വി.എം കോളജിൻ്റെ ക്രൂരതകൾ തുറന്ന് പറഞ്ഞ് പൂർവ വിദ്യാർത്ഥിയുടെ കുറിപ്പ് തേർഡ് ഐ ന്യൂസിന്: ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നാൽ കോളജിന് അവിഹിതം: പ്രിൻസിപ്പൽ പണ്ടേ ക്രൂരൻ

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി അഞ്ജുവിൻ്റെ ദുരുഹ മരണത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളജും പ്രിൻസിപ്പലും വർഷങ്ങളായി കോളജിനെ ക്രൂരതയുടെ കേന്ദ്രമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. കോളജ് അധികൃതരുടെ പീഡനത്തിന് എതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ പുറത്താക്കുകയും , മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കോളജ് പ്രിൻസിപ്പളിനും മാനേജ്മെൻ്റിനും ഉള്ളതെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.


വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളജിലെ വിദ്യാർത്ഥി പീഡനങ്ങൾക്കു എതിരെ സംസാരിച്ച എന്നെ കോളജ് അധികൃതർ പുറത്താക്കി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ്ന്റെ അവശ്യ പ്രകാരം ആണ് എനിക്ക് പിന്നീട് അവിടെ പരീക്ഷ ഏഴുതാൻ പോലും സാധിച്ചത്.

2015 ഇൽ ഇടത് വിദ്യാർത്ഥി പ്രസ്ഥാനം എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ മാനേജ്മെന്റിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന കുറച്ചു സീനിയർ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഞങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

എസ്.എഫ്.ഐ യൂണിറ്റ് രൂപീകരണത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെ അദ്ധ്യാപകർ നേരിട്ട് ആക്രമിക്കാൻ ശ്രമിക്കുക പോലും ഉണ്ടായി. അന്ന് യൂണിറ്റ് രൂപീകരണത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും സസ്‌പെന്റ് ചെയ്യുകയും മാനസിയകമായി ആ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പീഡിപ്പിക്കുകയും ചെയ്തു കോളജ് അധികൃതർ.

കലാലയം എന്ന വാക്കിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അത് കൊണ്ട് ആ വാർക്ക കെട്ടിടത്തിന് ആ പേര് പണ്ടേ ചേരില്ല. അന്ന് എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ച ഞങ്ങളെ നിങ്ങൾ ഭീഷണിപ്പെടുത്തിയത് കോളജിനു ഒരു ക്രഡിബിലിറ്റി ഉണ്ട് അത് തകർക്കാൻ നിങ്ങൾ സമ്മതിക്കില്ല എന്നായിരുന്നു. ഇന്നൊരു വിദ്യാത്ഥിനിയുടെ ജീവനും ജീവിതവും ഇല്ലാതെആക്കിയതും നിങ്ങൾ അന്ന് പറഞ്ഞ നിങ്ങളുടെ ആ നശിച്ച ക്രെഡിബിലിറ്റിക്കു വേണ്ടിയോ? വിദ്യാത്ഥികളെ വെറും കമ്മട്ടം മാത്രമായി കാണുന്ന ഒരിടം മാത്രമാണത്

ആൺകുട്ടികൾ കൂടെ പഠിക്കുന്ന പെൺകുട്ടികളോട് മിണ്ടാൻ പാടില്ല മിണ്ടിയാൽ സദാചാരം പറഞ്ഞ് വിരട്ടും. പിന്നെ ഇരുവരുടെയും വീട്ടിൽ നിന്ന് വിളിപ്പിക്കുക എന്നിട്ട് അവർക്ക് വായിൽ തോന്നിയ പോലെ  അവിഹിത കഥ ഉണ്ടാകുക തുടങ്ങിയവ മാനേജ്മെൻ്റും അദ്ധ്യാപകരും നേരിട്ട് ചെയ്യും.

കോളജ് മാനേജ്മെൻ്റിന് കണ്ണിൽ പിടിക്കാത്ത അവരുടെ കൊള്ളരുതായിമകൾക്കു എതിർ സംസാരിക്കുന്നവരെ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉപയോഗിച്ചു മാനസികമായും ശാരീരികമായും ആക്രമിക്കുക എന്നതൊക്കെ സ്ഥിരം പരിപാടികളാണ്.

ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത് ഒരു വിദ്യാർത്ഥിനി തലകറങ്ങി വീണു. ആ കുട്ടിയേ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന്‌ ആവശ്യപ്പെട്ട് ആ കുട്ടിയുടെ സഹപാഠികൾ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ വേണമെങ്കിൽ തന്നെ എഴുന്നേറ്റ് പോകും എന്ന മറുപടി പറഞ്ഞ അധ്യാപകൻ ഇന്നലെത്തെ വിഷയത്തിൽ മൈക്കിന്റെ മുന്നിൽ ഉണ്ടായിരുന്നു.

അതുപോലെ തന്നെ സഹോദരിയെ ബൈക്കിൽ കോളേജിൽ കൊണ്ടുവന്നുവിട്ട കൂടെപ്പിറപ്പിന്റെ മുന്നിൽ വച്ചു വിദ്യാത്ഥിനിയോട് കോളേജ് പ്രിൻസിപ്പൽ അച്ഛൻ ചോദിച്ചു ചെറുപ്പത്തിലേ കാശുണ്ടാക്കാൻ പഠിച്ചല്ലോ എന്ന്‌ ചോദിച്ചത് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ്…!