play-sharp-fill
കൊവിഡിനിടെ ജനത്തെ ഊറ്റിപ്പിഴിഞ്ഞ് കേന്ദ്ര സർക്കാർ: തുടർച്ചയായ മൂന്നാം ദിവസവും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; ജനം നെട്ടോട്ടം ഓടുമ്പോൾ ഇരുട്ടടിയായി തീവില

കൊവിഡിനിടെ ജനത്തെ ഊറ്റിപ്പിഴിഞ്ഞ് കേന്ദ്ര സർക്കാർ: തുടർച്ചയായ മൂന്നാം ദിവസവും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; ജനം നെട്ടോട്ടം ഓടുമ്പോൾ ഇരുട്ടടിയായി തീവില

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊവിഡിനിടെ ജനത്തെ ഊറ്റിപ്പിഴിഞ്ഞ് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും. ജനം നെട്ടോട്ടം ഓടിയ ലോക്ക് ഡൗൺ കാലത്തിനു ശേഷമുള്ള തുടർച്ചയായ മൂന്നു ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചു.


തുടർച്ചയായ മൂന്നാമത്തെ ദിവസവും വില വർദ്ധിപ്പിച്ചതോടെ രാജ്യത്തെ ഇന്ധന വില ഉയരങ്ങളിലേയ്ക്കു കുതിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുദിവസം തുടർച്ചയായി 60 പൈസവീതമാണ് കൂട്ടിയത്. 83 ദിവസത്തെ ലോക്ക് ഡൗണിന് ശേഷമായിരുന്നു എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്.

വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ എൽ.പി.ജിയുടെയും വിവമാന ഇന്ധനത്തിന്റെയും വില പുതുക്കിയിരുന്നു.

ലോക്ക് ഡൗണായി കിടന്ന രണ്ടു മാസത്തോളം ഇന്ധന ഉപഭോഗത്തിൽ വൻ തിരിച്ചടിയാണ് എണ്ണക്കമ്പനികൾക്കു നേരിട്ടത്. ഇതേ തുടർന്നാണ് രാജ്യത്ത് ഇപ്പോൾ നഷ്ടത്തിന്റെ പേരിൽ കമ്പനികൾ വില വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം നടത്തുന്നത്. ഇത് അക്ഷരാർത്ഥനത്തിൽ സാധാരണക്കാർക്കു നേരെയുള്ള വൻ തിരിച്ചടിയാണ്.