video
play-sharp-fill

ബിവ്ക്യുവിൽ ബുക്ക് ചെയ്തപ്പോൾ കിട്ടിയത് അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ബാർ..! ആപ്പായി കോട്ടയത്ത് ബെവ് ക്യൂ ആപ്പ്

ബിവ്ക്യുവിൽ ബുക്ക് ചെയ്തപ്പോൾ കിട്ടിയത് അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ബാർ..! ആപ്പായി കോട്ടയത്ത് ബെവ് ക്യൂ ആപ്പ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബിവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്ത മദ്യ ഉപഭോക്താവിന് കിട്ടിയത് കരിഞ്ചന്തയിൽ മദ്യം വിറ്റതിനു അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ഹോട്ടൽ..! ബാർ പൂട്ടിയ വിവരം ശ്രദ്ധിയ്ക്കാതെ അഞ്ജലി പാർക്കിനു മുന്നിലെത്തിയ ഉപഭോക്താവ് വിഷമിച്ചു മടങ്ങി.

തിങ്കളാഴ്ചയാണ് മദ്യം വാങ്ങാൻ ടോക്കൺ ബുക്ക് ചെയ്ത യുവാവിന് അഞ്ജലി പാർക്കിന്റെ ടോക്കൺ ലഭിച്ചത്. രാവിലെ 9.15 നും 09.30 നും ഇടയിലുള്ള സമയത്ത് ക്യൂ നമ്പർ നാലായി എത്തി അഞ്ജലി പാർക്കിൽ നിന്നും മദ്യം വാങ്ങാമെന്നായിരുന്നു ടോക്കൺ നിർദേശിച്ചിരുന്നത്. എന്നാൽ, ടോക്കണുമായി ബാറിനു മുന്നിൽ എത്തിയപ്പോഴാണ് അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ അന്വേഷിച്ചെങ്കിലും മറ്റൊരു ക്രമീകരണവും ഇവിടെ ഒരുക്കിയിരുന്നില്ല. ഇതേ തുടർന്നു ഇദ്ദേഹം മദ്യം വാങ്ങാതെ മടങ്ങുകയായിരുന്നു.

എന്നാൽ, പലർക്കും ഇതു സംബന്ധിച്ചു കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അഞ്ജലി പാർക്കിനു മുന്നിലെത്തി പല മദ്യ ഉപഭോക്താക്കളും മദ്യം വാങ്ങാതെ മടങ്ങുകയാണ് ചെയ്യുന്നത്.