
ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകണം : യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ്കുട്ടി മുകാല
സ്വന്തം ലേഖകൻ
കോട്ടയം : ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ്കുട്ടി മുകാല ആവശ്യപ്പെട്ടു.
ഡ്രൈവിംഗ് പഠനം നടത്തുന്നവവർക്കും, ഡ്രൈവിംഗ് സ്കൂളുകൾ ഉപജീവനമാർഗമായി ജോലി ചെയ്യുന്നവർക്കും വലിയ പ്രതിസന്ധിയാണ് ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതുവഴി നിലനിൽക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിംഗ് സ്കൂളുകളോടും അതിലെ ജീവനക്കാരോടും തികഞ്ഞ അവഗണനയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Third Eye News Live
0