
ഭർത്താവ് മരിക്കുമ്പോൾ മേഘ്ന മൂന്ന് മാസം ഗർഭിണി: വിനയൻ്റെ യക്ഷിയും ഞാനും സിനിമയിലെ നായികയുടെ ജീവിത ദുരന്തത്തിൽ ഞെട്ടി മലയാള സിനിമാ ലോകം; ഇനി ജീവിതം ആ കുഞ്ഞിന് വേണ്ടി
സിനിമാ ഡെസ്ക്
ഹൈദരാബാദ്: യക്ഷിയും ഞാനും എന്ന വിനയൻ്റെ ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ നായികയായ മേഘ്നാ രാജിൻ്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടി മലയാളികൾ.
മലയാളികളുടെ പ്രിയ നായികയുടെ ഭര്‍ത്താവും യുവനടനുമായ ചിരഞ്ജീവി സെര്ജയുടെ വിയോഗത്തിലാണ് നാട് ഞെട്ടിയത്.
ഓര്‍ക്കാപ്പുറത്തുള്ള ചിരഞ്ജീവിയുടെ വിയോഗത്തില്‍ തളര്‍ന്ന ഭാര്യ മേഘ്ന രാജിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തളരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായി ഭര്‍ത്താവ് യാത്രയാകുമ്പോള്‍ അതിലും നൂറിരട്ടി വിഷമം നല്‍കുന്നത് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഓര്‍ത്താണ്. ചിരഞ്ജീവി യാത്രാകുമ്പോള്‍ മൂന്ന് മാസം ഗര്‍ഭിണി കൂടിയാണ് മേഘ്ന. പൊന്നോമലിനായുള്ള കാത്തിരിപ്പിനിടയിലാണ് മരണം പ്രിയതമനെ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമായിരുന്നു 39കാരനായ ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗം.
മലയാളത്തില്‍ ഉള്‍പ്പെടെ സജീവമായിരുന്ന താരമാണ് മേഘ്ന. കടിഞ്ഞൂല്‍ കണ്മണിക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ ആകസ്മിക നിര്യാണം. മേഘ്ന മൂന്നു മാസം ഗര്‍ഭിണിയാണ്. 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ ഉണ്ടായിരുന്നു.
ബസവന്‍ഗുഡിയിലെ വസതിയില്‍ ചിരഞ്ജീവിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത വിവാഹ ആഘോഷവും താരസാന്നിധ്യവുമായിരുന്നു മേഘ്ന രാജ് നടന് ചിരഞ്ജീവി സര്‍ജ വിവാഹത്തിനുണ്ടായിരുന്നത്.
മാതൃസഹോദരന്‍ കൂടിയായ തമിഴ് നടന് അര്ജുന്, സുമലത തുടങ്ങി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു നടി മേഘ്നയുടെ വിവാഹത്തില്‍ കണ്ടിരുന്നത്. യക്ഷിയും ഞാനും എന്ന വിനയന് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മേഘ്ന രാജിന്റെ രണ്ടാം വിവാഹ വാര്‍ത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യ ബന്ധത്തിന് രണ്ട് വര്‍ഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.
മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നടന് അര്‍ജുന്റെ സഹോദരിയുടെ മകനാണ്. 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.
പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20 ലധികം സിനിമകളില്‍ അഭിനയിച്ചു.2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.