
കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദം : അവിശ്വാസത്തിന് പിന്തുണയില്ല: കോൺഗ്രസിനെ പിളർത്താൻ ജോസഫ്
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജോസഫ് വിഭാഗം കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തേ പിന്തുണക്കില്ല എന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ പിജെ ജോസഫ് വെട്ടിലായി . അവിശ്വാസം കൊണ്ട് വന്നാൽ പിന്തുണ ആലോചിക്കാമെന്നാണ് സിപിഎമിന്റെ നിലപാട് .
പക്ഷേ പാർട്ടി ജോസഫിന് ഒരുറപ്പും കൊടുത്തിട്ടില്ല . പിസി ജോർജിന് പാർട്ടി വർക്കിംഗ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് ജോർജിന്റെ ഒരംഗത്തിന്റെ പിന്തുണ ഉറപ്പ് വരുത്തിയിട്ടുണ്ട് . പക്ഷേ അവിശ്വാസം കൊണ്ട് വരണേൽ മിനിമം എട്ടംഗങ്ങളുടെ ഒപ്പ് വേണം . കാല് മാറി ജോസഫ് വഭാഗത്തിലെത്തിയ രണ്ട് അംഗങ്ങളും ജോർജിന്റെ അംഗവും ചേർന്ന് മൂന്നംഗങ്ങളേയുളളൂ ഇപ്പോൾ .
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസം കൊണ്ട് വരാൻ ഇനിയും അഞ്ചംഗങ്ങൾ വേണം . ഈ സാഹചര്യത്തിലാണ് എട്ടംഗങ്ങളുളള കോൺഗ്രസ് പാർട്ടിയെ പിളർത്താൻ ജോസഫ് ശ്രമിക്കുന്നത് . മാണിഗ്രൂപ്പിൽ നിന്ന് ലക്ഷങ്ങൾ കൊടുത്ത് രണ്ട് പേരെ അടർത്തിയപോലെ കോൺഗ്രസിലെ അഞ്ചംഗങ്ങളെ അടർത്താനണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം . ഇതിനായി കോൺഗ്രസ് അംഗങ്ങളെ ജോസഫിന്റെ ഇടനിലക്കാർ സമീപിച്ചതായാണ് അറിയാൻ കഴിഞ്ഞത് .
എന്നാൽ തങ്ങളുടെ ഒരംഗം പോലും ചാടിപ്പോകില്ലായെന്നാണ് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പ്രതികരിച്ചത് . ഉത്തരേന്ത്യൻ മോഡൽ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്ന ജോസഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത് .
പ്രസിഡന്റ് തിരഞ്ഞെടുപ്പ് തലേന്ന് കൂറുമാറിയവനെ പ്രസിഡന്റാക്കില്ല എന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ഒറ്റക്കെട്ടായി എടുത്തതോടെയാണ് ജോസഫിന് അവിശ്വാസം കൊണ്ട് വരേണ്ട അവസ്ഥയുണ്ടായത് . ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം സമവായത്തിന് വന്ന തിരുവഞ്ചൂരിനെയും ബെന്നി ബെഹനാനേയും ഇന്നലെ ഷിബു ജോണിനേയും അറിയിച്ചിരുന്നു .