video
play-sharp-fill

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ബികോം വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറ്റിൽ ചേർപ്പുങ്കൽ കടവിൽ നിന്നു

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ബികോം വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറ്റിൽ ചേർപ്പുങ്കൽ കടവിൽ നിന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോപ്പി അടിച്ചതായുള്ള കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നു കാണാതായ ബികോം വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) മൃതദേഹമാണ് കിടങ്ങൂരിൽ മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയത്. കിടങ്ങൂർ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരെയായാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് കിടങ്ങൂർ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയ്ക്കിടെ ചോദ്യപേപ്പറിൽ എന്തോ എഴുതിയെന്നായിരുന്നു ആദ്യദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇന്നലെ കോളേജ് അധികൃതർ പൊലീസിനോടു നിലപാട് മാറ്റി. കുട്ടി ചോദ്യ പേപ്പറിലല്ല ഹാൾ ടിക്കറ്റിലാണ് എന്തോ കുത്തിക്കുറിച്ച് കൊണ്ടു വന്നതെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ഇതിനു ശേഷമാണ് ഇപ്പോൾ ഇവർ വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്.

തുടർന്നു കുട്ടിയെ കോളേജ് അധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ പീഡനം സഹിക്കവയ്യാതെ കുട്ടി കോളേജിൽ നിന്നും പുറത്തിറങ്ങി പോകുകയായിരുന്നു. കിടങ്ങൂർ ചേർപ്പുങ്കൽ പാലത്തിൽ കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കുട്ടി മീനച്ചിലാറ്റിൽ ചാടിയതായുള്ള നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്നാണ്, അഗ്നിരക്ഷാ സേനയും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

തിങ്കളാഴ്ച രാവിലെ എത്തിയ നേവിയുടെ മുങ്ങൽ വിദഗ്ധർ അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തിയ സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയായി മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ ചാടിയ കുട്ടിയുടെ മൃതദേഹം ഒഴുക്കിൽപ്പെട്ട് കിലോമീറ്ററോളം ദൂരം മുന്നോട്ട് ഒഴുകിപ്പോകുകയായിരുന്നു എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

കുട്ടിയുടെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതേയുള്ളൂ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. കുട്ടിയെ കാണാതായതിന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിനു കിടങ്ങൂർ പൊലീസ് ഇനി കേസെടുക്കും.