Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: മാങ്ങാനം കുടി ഭാഗത്ത് ലോഡുമായി എത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കുളത്തിലേയ്ക്കു മറിഞ്ഞു. കൈവഴിയില്ലാത്ത കുളത്തിലേയ്ക്കാണ് ലോറി തലകീഴായി മറിഞ്ഞത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. ലോറി മറിയുന്നത് അറിഞ്ഞു ഡ്രൈവർ ചാടി രക്ഷപെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക 11.30 ഓടെയായിരുന്നു സംഭവം. മാങ്ങാനം കുടിയിൽ ദേവീക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന വീട്ടിലേയ്ക്കു സാധനങ്ങളുമായി എത്തിയതായിരുന്നു ലോറി. ഇവിടെ ദേവീക്ഷേത്രത്തിനു സമീപം കുളമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കുളത്തിനു നിലവിൽ കൈവരികളില്ല. കുളത്തിനു സമീപത്തു കൂടി ലോറി പോകുന്നതിനിടെ തിട്ടയിടിഞ്ഞ് വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ലോറി കുളത്തിലേയ്ക്കു ചരിയുന്നത് മനസിലാക്കിയ ഡ്രൈവർ ചാടി രക്ഷപെട്ടു.

വെള്ളത്തിലേയ്ക്കു മറിഞ്ഞ ലോറി പൂർണമായും മുങ്ങിപ്പോയി. ലോഡ് സഹിതമാണ് ലോറി മുങ്ങിക്കിടക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയെങ്കിൽ മാത്രമേ ഇനി ലോറി പുറത്തെടുക്കാൻ സാധിക്കൂ. സംഭവത്തിൽ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.