play-sharp-fill
1464 പേർ പശ്ചിമ ബംഗാളിലേക്ക് പോയി; ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയത് 6021 അതിഥി തൊഴിലാളികൾ

1464 പേർ പശ്ചിമ ബംഗാളിലേക്ക് പോയി; ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയത് 6021 അതിഥി തൊഴിലാളികൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽനിന്നും 1464 അതിഥി തൊഴിലാളികൾ കൂടി പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമ ബംഗാളിലെ ബെർഹാംപോർ കോർട്ടിലേക്കുള്ള ട്രെയിൻ ഇന്നലെ മെയ് 29 വൈകുന്നേരം 4.10നാണ് പുറപ്പെട്ടത്.

ഇതോടെ ജില്ലയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6021 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് 44 കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാളികളെ സ്റ്റേഷനിൽ എത്തിച്ചു. കോട്ടയം-350, ചങ്ങനാശേരി- 350, വൈക്കം-214, മീനച്ചിൽ- 350, കാഞ്ഞിരപ്പള്ളി-200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ മോൻസി അലക്‌സാണ്ടർ, ജിയോ ടി മനോജ്, തഹസിൽദാർമാർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.