video

00:00

ലോക് ഡൗണിൽ ബാറിൽ നിന്ന് മദ്യം കടത്തികൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ

ലോക് ഡൗണിൽ ബാറിൽ നിന്ന് മദ്യം കടത്തികൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ലോക് ഡൗണിനിടെ ബാറിൽ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ പൊലീസ് പിടിയിൽ. മലപ്പുറം വണ്ടൂരിലെ സിറ്റി പാലസ് ബാറുടമ നരേന്ദ്രനാണ് ബാറിൽ നിന്നും മദ്യം കടത്തിക്കൊണ്ടുപോയി വിറ്റത്.

ലോക് ഡൗണിനിടെ അടച്ചിട്ടിരുന്ന ബാറിൽ നിന്ന് ബാറുടമ വീട്ടിൽ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാൾ വീട്ടിൽ കൊണ്ടുപോയി വിറ്റുവെന്ന് കണ്ടെത്തിയത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ നേരത്തെ തന്നെ ബാർ എക്‌സൈസ് അധികൃതർ പൂട്ടി സീൽ ചെയ്തിരുന്നു.

ബാറിലെ പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാറിലെ സ്റ്റോക്കിൽ മൂന്നൂറ്റി അറുപത് ലിറ്റർ മദ്യം കുറവുണ്ട്. ഉടമ നരേന്ദ്രനൊപ്പം മദ്യ വിൽപനക്ക് സഹായം ചെയ്ത മൂന്ന് ജീവനക്കാരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌