മാറ്റിവെച്ച എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ നാളെ മുതൽ ; വിദ്യാർത്ഥിയ്‌ക്കൊപ്പം പരീക്ഷാ കേന്ദ്രത്തിലേക്ക് വരാൻ ഒരു രക്ഷിതാവിന് മാത്രം അനുമതി : വിദ്യാർത്ഥികൾക്കും സ്‌കൂൾ ജീവനക്കാർക്കുമുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ നാളെ നടത്തും. കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകൾ നടത്തുക.
സംസ്ഥാനത്ത് പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് സ്‌കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ സ്‌കൂൾ ജീവനക്കാരും സർജിക്കൽ മാസ്‌ക് അല്ലെങ്കിൽ തുണി മാസ്‌ക് ധരിക്കണം. സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടക്കിടെ വൃത്തിയാക്കണം, വിദ്യാർഥികൾക്ക് ഒപ്പം വരുന്ന രക്ഷിതാക്കൾ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ഓരോ ദിവസത്തെ പരീക്ഷക്ക് ശേഷവും സമ്പർക്ക വിലക്കുള്ള വിദ്യാർഥികളും രക്ഷിതാക്കളും അതാത് കേന്ദ്രത്തിലേക്ക് പോകണം, വിദ്യാർഥികൾക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ വരാൻ പാടുള്ളൂ. കാത്തിരിപ്പ് കേന്ദ്രത്തിൽ രക്ഷിതാക്കൾ തമ്മിൽ അടുത്ത് ഇടപഴകുന്നത് ഒഴിവേക്കേണ്ടതാണ്.
സ്‌കൂൾ പ്രവേശന കവാടത്തിന് ചുറ്റും കുട്ടികളോ രക്ഷിതാക്കളോ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.