video
play-sharp-fill

പാലക്കാട് അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് ബാധ :  ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം ; പൊതുസ്ഥലങ്ങളിൽ നാലുപേരിലധികം കൂടുന്നതിന് വിലക്ക് ;  നിയന്ത്രണങ്ങൾ ഇങ്ങനെ

പാലക്കാട് അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് ബാധ : ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം ; പൊതുസ്ഥലങ്ങളിൽ നാലുപേരിലധികം കൂടുന്നതിന് വിലക്ക് ; നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ജില്ലയിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ  ഇന്ന് മുതൽ കർശനം നിയന്ത്രണം ആരംഭിച്ചു. സെക്ഷൻ 144 െന്റ അടിസ്ഥാനത്തിലാണ് മെയ് 31 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

വൈറസ് പ്രതിരോധത്തിെന്റ ഭാഗമായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ല കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ പൊതുപരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ പരീക്ഷ എഴുതാൻ തടസമില്ല. കൂടാതെ പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ നിരോധജ്ഞ പ്രഖ്യാപിച്ചതോടെ വിനോദ കേന്ദ്രങ്ങൾ, ഹാളുകൾ, തിയേറ്ററുകൾ, കായിക കോംപ്ലക്‌സുകൾ, പാർക്കുകൾ തുറക്കില്ല, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌ക്കാരിക, മതപരപരമായ കൂടിച്ചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകൾ അനുവദനീയമല്ല ആഘോഷങ്ങൾ, മത, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടുള്ളതല്ല.

കണ്ടെയ്ൻമെന്റ് മേഖലകളിൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ലന്നെും ജില്ലാ ഭരണകൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജില്ലയിൽ ഇന്ന് പുതിയതായി അഞ്ച് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി എം.കെ ബാലൻ അറിയിച്ചു. ഇതിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ വിദേശത്ത് നിന്നും എത്തിയ ആളുമാണ്.

അതേസമയം ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചതായും മന്ത്രി വെളിപ്പെടുത്തി. സംസ്ഥാന അതിർത്തി ജില്ലയെന്ന നിലയിൽ അതീവ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം സമൂഹ വ്യാപനത്തിന്റെ സാധ്യതയുണ്ടാകാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.