
കൊറോണ ബാധിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐയുമായി സമ്പർക്കം : നടൻ സുരാജ് വെഞ്ഞാറമൂട് ഹോം ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സുരാജ് വെഞ്ഞാറമൂട്, വാമനപുരം എം.എൽ.എ ഡി.കെ മുരളി എന്നിവരോട് ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം.
കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അബ്കാരിക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐയുമായി വേദി പങ്കിട്ടതിനെത്തുടർന്നാണ് ഇരുവരോടും ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച സുരാജിന്റെ പുരയിടത്തിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയിരുന്നു. അറസ്റ്റുചെയ്ത പ്രതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്
Third Eye News Live
0
Tags :