
നാട് മുഴുവൻ പറഞ്ഞു സർപ്പദോഷമാണെന്ന്..! അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകാതെ മകൾക്കു വേണ്ടി പോരാടി കുടുംബം; വിവാഹത്തിന് അണിയിച്ച നൂറു പവന്റെ സ്വർണം ശവമഞ്ചത്തിൽ വേണ്ടി വരില്ലല്ലോ…!
തേർഡ് ഐ ബ്യൂറോ
കൊല്ലം: നാട് മുഴുവൻ സർപ്പദോഷത്തിനു പിന്നാലെ നടന്നിട്ടും പകയുമായി പിന്നാലെ എത്തിയ പാമ്പിനെ തേടിപ്പിടിച്ചു കണ്ടെത്തി അഴിക്കുള്ളിലാക്കിയിരിക്കുകയാണ് ആ പിതാവ്..! തുടർച്ചയായ രണ്ടു തവണ ഉത്രയെ പാമ്പ് കടിച്ചു കൊലപ്പെടുത്തിയെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ മുതൽ കേരളം കുറ്റപ്പെടുത്തിയത് സർപ്പദോഷത്തെയാണ്. രണ്ടു തവണ പാമ്പ് കടിക്കണമെങ്കിൽ സ്വാഭാവികമായും ആ പെൺകുട്ടിയ്ക്കു തീർത്താൽ തീരാത്ത സർപ്പശാപം ഉണ്ടെന്നാണ് കേരളം കണ്ടെത്തിയത്.
അഭ്യസ്ഥ വിദ്യരാണെന്നും.. സമുഹത്തിൽ മാന്യമായ സ്ഥാനം വഹിക്കുന്നവരാണ് എന്നും അവകാശപ്പെടുന്ന മലയാളികളാണ് സർപ്പശാപത്തെപഴിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതാക്കിയതിനെ ന്യായീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ ബന്ധുക്കൾ ശക്തമായ ഇടപെടലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വന്തം വീട്ടിൽ വച്ച് രണ്ടാം തവണ പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുമ്പോൾ തന്നെ ബന്ധുക്കൾക്കു സംശയം തോന്നിയിരുന്നു.
എന്നാൽ, സർപ്പശാപത്തിന്റെ നിരന്തര കഥകൾ കേട്ടു വളർന്ന മലയാളി മനസുകൾ ഉത്രയുടെ മരണത്തെ തങ്ങൾ പണ്ടു മുതൽ കേട്ടു വളർന്ന പരമ്പരാഗത കഥകളുമായി ചേർത്തു കെട്ടുകയായിരുന്നു. പാമ്പ പകയുമായി പിൻതുടർന്ന് എത്തി ഉത്രയെ കൊലപ്പെടുത്തിയതാണ് എന്നു വരെയുള്ള കഥകൾ പ്രചരിച്ചു. എന്നാൽ, മകളുടെ മരണത്തിനു പിന്നിൽ, കുടുംബത്തിനുള്ളിൽ ഉടലെടുത്ത സംശയങ്ങളാണ് ഇപ്പോൾ ക്രൂരമായി കൊലപാതകം നടത്തിയ ഭർത്താവിനെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്.
എന്നാൽ, ഭർത്താവിനെയും സഹായിയെയും അകത്താക്കിയെങ്കിലും ഇപ്പോഴും ഉത്രയുടെ കുടുംബത്തിനു മുന്നിൽ ഭീതി നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉത്രയുടെ സഹോദരൻ രംഗത്ത് എത്തിയിട്ടുണ്ട്. സൂരജിന്റെ വീട്ടിൽ കഴിയുന്ന ഉത്രയുടെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് സഹോദരൻ പറയുകയുണ്ടായി.
കൊലപാതകത്തിൽ പങ്കുള്ള എല്ലാവരും പിടിയിലായിട്ടില്ല. കൊലപാതകത്തിലെ കൂട്ടുപ്രതികൾ ഇപ്പോഴും ആ കുടുംബത്തിൽ തുടരുന്നത് കുഞ്ഞിൻറെ ജീവന് ഭീഷണിയാണെന്നും യുവാവ് വ്യക്തമാക്കി.
ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്റെ പേരിൽ ബുദ്ധിമുട്ടിച്ചിരുന്നതായി ഉത്രയുടെ പിതാവ് മുൻപ് വെളിപ്പെടുത്തിയിരുന്നു. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവൻ നൽകി. മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂരജിന്റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തിൽ പങ്കുണ്ട്. സൂരജിൻറെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം നൽകുന്നതും താനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയൊക്കെയുണ്ടായിട്ടും നൂറ് പവനു മുകളിൽ സ്വർണം നൽകി വിവാഹം കഴിച്ചയച്ച മകളുടെ ജീവിതം എങ്ങിനെയായിരുന്നു എന്ന് തിരക്കാൻ ഇതുവരെയും ഉത്രയുടെ കുടുംബം തയ്യാറായിട്ടില്ലെന്നതാണ് ഏറെ വിരോധാഭാസമായി തുടരുന്നത്. ആവശ്യപ്പെടുമ്പോൾ പണം നൽകുന്നത് കൊണ്ടു മാത്രം ഇവരുടെ കടമകൾ അവസാനിക്കില്ലെന്ന് ഇനി എന്ന് ഈ സമൂഹം തിരിച്ചറിയും..!