video
play-sharp-fill

നൂറ് പവനും കാറും നൽകി മകളെ സുരക്ഷിതയാക്കി എന്ന് അഭിമാനിക്കുന്നവർ കാണുക ഈ പാമ്പിന്റെ കഥ: സ്വന്തം ഭാര്യയെ പാമ്പിനു മുന്നിൽ എറിഞ്ഞു കൊടുത്ത ക്രൂരനായ ഭർത്താവിന്റെ കഥ

നൂറ് പവനും കാറും നൽകി മകളെ സുരക്ഷിതയാക്കി എന്ന് അഭിമാനിക്കുന്നവർ കാണുക ഈ പാമ്പിന്റെ കഥ: സ്വന്തം ഭാര്യയെ പാമ്പിനു മുന്നിൽ എറിഞ്ഞു കൊടുത്ത ക്രൂരനായ ഭർത്താവിന്റെ കഥ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഉത്രയുടെ മരണവും ഭർത്താവിന്റെ ക്രൂരതയുമാണ്. കൂടത്തായിയിൽ സയനൈഡ് നൽകി ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ ജോളിയുടെ ക്രൂരതരയെ ട്രോളിയാണ് കേരളം അടുത്ത നാളുകളിൽ സോഷ്യൽ മീഡിയയെ ആഘോഷമാക്കിയത്. എന്നാൽ, ഇപ്പോൾ ഉത്രയെ പാമ്പിനെക്കൊണ്ടു കൊത്തിച്ചു കൊലപ്പെടുത്തിയ ഭർത്താവാണ് സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്നത്.

ഇതിനിടെ ഉത്രയുടെ മരണത്തിന് കാരണം കുടുംബാംഗങ്ങൾ തന്നെയാണ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളും, വിമർശനവും സജീവമായിടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമർശങ്ങനങ്ങൾ ഇങ്ങനെ

അഞ്ചലിൽ യുവതിയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ. സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യൻമേനോൻ രംഗത്ത് എത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വലിയ ചർച്ച. വൻ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ഭർത്താവ് തന്നെയാണ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപാതകം നടത്തിയതെന്ന് തെളിയുകയും ഉത്രയുടെ ഭർത്താവ് സൂരജ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

പെൺകുട്ടികളുടെ വിവാഹത്തിന് സ്ത്രീധനം നൽകുന്ന പതിവ് ഇനിയെങ്കിലും ഒന്ന് നിർത്താമോ എന്നാണ് ആര്യൻ ചോദിക്കുന്നത്. ഇക്കാലത്തെങ്കിലും പെൺകുട്ടികൾക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാൻ ഉള്ള അവസരം നൽകുമോയെന്നും ആര്യൻ ചോദിക്കുന്നു.

ആര്യൻ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെൺകുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവൾക്ക് അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാൻ ഉള്ള സ്പേസ് നൽകുമോ??

ലോണും മറ്റ് കട ബാധ്യതകളുമായി നിങ്ങൾ കിലോ കണക്കിന് സ്വർണ്ണം വാങ്ങി അണിയിച്ച്  ഒരു അപരിചിതന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത് പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്. ഇനി അഥവാ അങ്ങനെ നൽകാൻ പൈസ ഉണ്ടെങ്കിൽ ആ പൈസക്ക് അവളെ പഠിപ്പിക്കൂ – അതുമല്ലെങ്കിൽ അവൾക്കായി, അവൾക്ക് സമാധാനമായി ജീവിക്കാനുള്ള ഒരു മൂലധനമായി നൽകൂ.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ് പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക് വിരിച്ച് പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച് അങ്ങ് കെട്ടിക്കും. എന്നിട്ട് ഒരു പറച്ചിലാണ് ‘ഹോ ആ ഭാരം അങ്ങ് കഴിഞ്ഞല്ലോ.. സമാധാനമായി..’ എന്ത് സമാധാനം??

ഇനി അടുത്ത ഒരു കാര്യം.. ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട് ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ?? സൗമ്യ കനിയേ ഗർഭം ധരിക്കുന്ന സമയത്ത്  ഞാൻ ആശുപ്ത്രിയിൽ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത് പ്രസവത്തിനായി വന്നിരിക്കുകയാണ് കഴിഞ്ഞ 6 തവണ അബോർഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന് വരെ അത് ഭീഷണിയായി എന്ന് പറഞ്ഞത് കേട്ട് സൗമ്യ ചോദിച്ചൂ,  ഇപ്പോഴും റിസ്‌ക്ക് അല്ലെ??’ അവർ തിരിച്ച് പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്

‘എനിക്ക് ഇതല്ലാതെ ഒരു ചോയിസ് ഉണ്ടോ??’