
തേർഡ് ഐ ബ്യൂറോ
കൊച്ചി: ഒരാവശ്യവുമില്ലാതിരുന്നപ്പോഴാണ് ആപ്പുണ്ടാക്കാൻ ഫെയർ കോഡ് ടെക്‌നോളജീസ് ഉറങ്ങിയത്. ആപ്പൊട്ട് ഇറങ്ങിയുമില്ല, ആട്ട് ആവശ്യത്തിന് കിട്ടുകയും ചെയ്തു. മദ്യം വിൽക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി മൂന്ന് ആഴ്ച കഴിഞ്ഞിട്ടും മദ്യവിപണി കേരളത്തിൽ ഉണരാത്തതിന്റെ ഉത്തരവാദിത്വം മുഴുവൻ ഇപ്പോൾ ഫെയർ കോഡ് ടെക്‌നോളജീസിന്റെ പുറത്താണ്. കേരളത്തിലെ മദ്യ ഉപഭോക്താക്കളുടെ അസഭ്യം മുഴുവൻ ഇവർ തീർക്കുന്നത് ഫെയർകോഡിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയും ഫോണിലൂടെയുമാണ്.
സംസ്ഥാനത്ത് രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന ബവ്റിജസ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്നു തുറക്കും നാളെ തുറക്കും എന്നോർത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർ ഇപ്പോൾ തങ്ങളുടെ രോഷം തീർക്കുന്നത് ഫെയർകോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ്.
സാമൂഹിക അകലം പാലിക്കുന്നതിനായി കേരളത്തിനു വേണ്ടി ഒരു ‘മദ്യ ആപ്പ്’ എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കുക എന്ന സാഹസിക ദൗത്യം ഏറ്റെടുത്ത സ്റ്റാർട്ട് അപ്പ് കമ്പനി. പക്ഷേ ‘അതിൽ ഞങ്ങളിപ്പോൾ ഖേദിക്കുന്നു’ എന്ന് അവർ സ്വയം പറഞ്ഞു തുടങ്ങിയത്രേ…
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷമരായ കേരളത്തിലെ മദ്യപാനികൾ ഇപ്പോൾ കുതിര കയറുന്നത് അവരുടെ നെഞ്ചത്തേയ്ക്കാണ്. ‘ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ചയായി. എന്നു വരും എന്നെങ്കിലും പറഞ്ഞു കൂടെ…?’, ‘സാധാരണ ഒരു ആപ്പ് ചെയ്താൽ ക്ലയന്റ് മാത്രമേ തെറി വിളിക്കുള്ളവരുന്നു. ഇതു എൻഡ് യൂസർ വരെ കേറി തെറി വിളിക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടൻമാരെ’, ‘ആശാനേ… വിഷമം കൊണ്ട.. അറിയാൻ ഉള്ള ജിജ്ഞാസ കൊണ്ടാണ്. എന്തായി ആപ്പിന്റെ കാര്യം’, ‘തേങ്ങയുടക്ക് സ്വാമി…’, ‘സ്ഥിതി രൂക്ഷം ആകുകയാണ്. സർക്കാരിന്റെ ഖജനാവ് കാലിയായിട്ടു രണ്ടു മാസമായി.
എന്നും ചേർത്തു പിടിച്ച ചരിത്രമേ നമ്മൾ മലയാളികൾക്കുള്ളൂ. അവരെ സഹായിക്കുക എന്നത് നമ്മളോരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്, മരത്തടിയുടെ ആപ്പിനെ പറ്റി മാത്രം കേട്ടറിവുള്ള മുത്തച്ഛൻ വരെ മൊബൈൽ ആപ്പ് ഇറങ്ങിയോ മക്കളേന്ന് ചോദിച്ചു തുടങ്ങി…ഒന്ന് വേഗം മോനെ.’ ഇതൊക്കെ ഫെയർകോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന ചില കമന്റുകളാണ്. ചില കമന്റുകൾക്ക് കമ്പനി.
കമന്റുകൾക്കൊക്കെ ഔദ്യോഗികമായി മറുപടിയും കൊടുക്കുന്നുണ്ട്.
‘ആപ്പ് മര്യാദക്ക് ഉണ്ടാക്കിയാൽ നിനക്ക് കൊള്ളാം. ഉണ്ടാക്കിയാൽ ഞങ്ങൾ തലയിൽ എടുത്തു വെക്കും ഇല്ലെങ്കിൽ നിലത്തു ഇട്ടു ഉരക്കും’ തങ്ങളുടെ പേജിൽ വന്ന ഈ കമന്റിന് കമ്ബനി കൊടുത്ത മറുപടി ഇപ്രകാരമാണ്. ‘ആപ്പ് ഇറക്കുകേം ചെയ്യും നമ്മൾ അടിക്കുകേം ചെയ്യും.. വിശ്വസിക്ക് അച്ചായ..’
രണ്ടു പെഗ് നിങ്ങൾക്കും അടിക്കണമെന്നില്ലേ എന്നു ചോദിച്ചയാൾക്ക് കമ്പനി കൊടുത്ത രസകരമായ മറുപടി ഇങ്ങനെ ‘ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെൻഡറിൽ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…ആപ്പ് ഉടനെ ഇറക്കും.
എന്തായാലും കേരളത്തിലെ മദ്യ ഉപഭോക്താക്കൾ മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നത് ബെവ്ക്യൂ എന്ന ആപ്പിറക്കുന്നതിനു വേണ്ടിയാണ്. ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണത്തിലും ബെവ്ക്യൂ എന്ന ആപ്പ് തന്നെയാണ് ഇപ്പോൾ മുന്നിൽ. സംഭവം വൈറലായി മാറിയതോടെ സാമൂഹ്യമാധ്യമങ്ങളിലെയും പ്രധാന ചർച്ച ബിവറേജസിന്റെ ആപ്പ് തന്നെയാണ്.







