മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ്  അസോസിയേഷന്റെ  കോട്ടയം  ജില്ലയിലെ  പ്രവർത്തനങ്ങളെ ഇനി   യുവ നേത്വത്വം  നയിക്കും

മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങളെ ഇനി യുവ നേത്വത്വം നയിക്കും

സ്വന്തം ലേഖകൻ

കോട്ടയം : മൊബൈൽ അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ജില്ലയിലെ പ്രവർത്തനം ഊർജസ്വലമാക്കുവാൻ കഴിവുറ്റ യുവാക്കളെ ആണ് അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് അംഗ കമ്മറ്റി നയിക്കും.

ഇവരെയാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്കു
ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ്‌ കോട്ടയം ബിജു വിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ കൂടിയ യോഗത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു, നൗഷാദ് പനച്ചിമൂട്ടിൽ, ബിജു മാത്യു ആർപ്പൂക്കര എന്നിവർ യോഗ ത്തിനു നേതൃത്വം നൽകി.

ഭാരവാഹികളായവർ

ജില്ലാ പ്രസിഡെന്റ് അനീഷ് കുമാർ ( ആപ്പിൾ മൊബൈൽ ബേക്കർ  ജംഗ്ഷൻ )
ജനറൽ സെക്രട്ടറി ബേബി കുടയംപടി
ട്രെഷറർ ഷാനവാസ്
വൈസ് പ്രസിഡൻ്റുമാരായി വരദരാജൻ കോട്ടയം , സലി കുമരകം
സെക്രട്ടറി
ഷെഫിൻ ഈരാറ്റുപേട്ട
ഷൈജു കടുവാക്കുളം എന്നിവരുടെ നേതൃത്വ ത്തിൽ ഉള്ള കമ്മറ്റി ചുമതല ഏറ്റു