മോഹൻലാലിൻ്റെ അറുപതാം പിറന്നാൾ : കോട്ടയത്തെ ലാൽ ഫാൻസ് ആഘോഷമാക്കി

മോഹൻലാലിൻ്റെ അറുപതാം പിറന്നാൾ : കോട്ടയത്തെ ലാൽ ഫാൻസ് ആഘോഷമാക്കി

സ്വന്തം ലേഖകൻ 

കോട്ടയം: മലയാളത്തിൻ്റെ മഹാനടൻ ലാലേട്ടന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ്‌ കൾചറൾ വെൽഫെർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തന ദിനം ആയി ആഘോഷിച്ചു.

രാവിലെ ഒറവക്കൽ ആശ്രയ സ്‌നേഹവീട്ടിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണവും തുടർന്ന് പുതുപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലെ നിവാസികൾക്ക് 60 ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറുകയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനമ്പലം നവജീവൻ ട്രസ്റ്റിലെ 300 അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നൽകി.. തുടർന്ന് പാലാ, വൈക്കം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയ കമ്മിറ്റികൾ അനേകം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.