video
play-sharp-fill

കോവിഡ് കാലത്തെ രാജ്യം അതിജീവിക്കും: ആരോഗ്യ പ്രവർത്തകർക്കു നന്ദി: പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് കാലത്തെ രാജ്യം അതിജീവിക്കും: ആരോഗ്യ പ്രവർത്തകർക്കു നന്ദി: പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കോവിഡ് കാലത്ത് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യം നേരിടുന്ന പ്രതിസന്ധി കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹം നന്ദി അർപ്പിച്ചെങ്കിലും കൊവിഡിനെതിരായ പോരാട്ട കാലത്ത് വലിയ പ്രഖ്യാപനങ്ങൾ ഒന്നും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല.

കോവിഡ് പോരാട്ടത്തിൽ നിന്നും രാജ്യത്തിന് പിന്നോട്ടു പോകാൻ സാധിക്കില്ലന്നു പ്രധാമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യ ലോകത്തിന് മാതൃകയാണ്. വിഷമമേറിയ ഘട്ടത്തിൽ നിന്നും മോചനം ഉറപ്പ്. രാജ്യത്തെ ആരോഗ്യ പ്രവർത്തകർ ധീരൻമാരാണ്. രാജ്യം നിസ്വാർത്ഥമായി, മറ്റൊരാളെന്ന ഭേദമില്ലാതെ ദുരിതകാലത്ത് എല്ലാവരും ഒന്നിച്ചു നിന്നു. പോരാട്ടത്തിൽ നിന്നും നിലവിലെ സാഹചര്യത്തിൽ ഒരു തരിപോലും പിന്നോട്ടു പോകാൻ സാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പോരാളികൾക്കു രാജ്യത്തിന്റെ നന്ദിയുണ്ട് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കാവുന്ന എല്ലാ കാര്യവും ഭരണകൂടവും ജനങ്ങളും ചെയ്യുന്നുണ്ട്. ബുദ്ധ ഭഗവാന്റെ ഒരു വചനവും ഉപദേശവും, ജനങ്ങളെ സേവിക്കുന്നതിന് ഏറെ പ്രധാന്യം നൽകുന്നതാണ്. ഭാരതത്തിന്റെ ബോധത്തിന്റെയും ആത്മബോധത്തിന്റെയും പ്രതീകമാണ് ബുദ്ധൻ.

ഈ വചനത്തോടെ തന്നെയാണ് രാജ്യത്തിനും ലോകത്തിനും വേണ്ടിയാണ് രാജ്യം ഇപ്പോൾ പോരാടുന്നത്. ലോക്ത്തിനു മുഴുവൻ നമ്മുടെ രാജ്യം വഴി കാട്ടണം. ലോകം ഇന്ത്യയെ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.