video
play-sharp-fill

വിശാഖപട്ടണത്ത് വാതക ചോർച്ച: എട്ടുവയസുകാരി അടക്കം മൂന്നു പേർ മരിച്ചു; അടച്ചിട്ടിരുന്ന കമ്പനിയിൽ നിന്നും ചോർന്നത് കൊടും വിഷം

വിശാഖപട്ടണത്ത് വാതക ചോർച്ച: എട്ടുവയസുകാരി അടക്കം മൂന്നു പേർ മരിച്ചു; അടച്ചിട്ടിരുന്ന കമ്പനിയിൽ നിന്നും ചോർന്നത് കൊടും വിഷം

Spread the love

തേർഡ് ഐ ബ്യൂറോ

വിശാഖപട്ടണം: വിശാഖപട്ടണത്ത് എൽജി പോളിമർ പ്ലാന്റിൽ വിഷവാതകം ചോർന്നു. എട്ടു വയസുകാരിയായ പെൺകുട്ടി അടക്കം മൂന്നു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് വൻ തോതിൽ വാതക ചോർച്ച ഉണ്ടായത്.

പലരും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വാതകം ചോർന്നത്. ലോക്ക് ഡൗണിനെ തുടർന്നു മാസങ്ങളായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കമ്പനിയിൽ അറ്റകുറ്റപണികൾ നടത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി വാതകം ചോരുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടരയോടെയാണ് ഗ്യാസ് ലീക്ക് ഉണ്ടായത്. ഉടൻ തന്നെ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, ഉടൻ തന്നെ സമീപത്തെ ഗ്രാമങ്ങളിലേയ്ക്കു വിഷ വാതകം പടർന്നു. അൻപതോളം പേർ റോഡിൽ ബോധരഹിതരായി വീണു. ഫാക്ടറിയുടെ അടുത്തേയ്ക്കുള്ള വീടുകളിലേയ്ക്കു പോലും വിഷ വാതകം പടർന്നു. സർക്കാർ ആശുപത്രിയിൽ 170 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ 1500 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

പത്തു കിലോമീറ്റർ പരിധിയിൽ വരെ വിഷവാതകം എത്തിയിട്ടുണ്ട്. പ്രദേശത്തെ 20 കിലോ മീറ്റർ പരിധിയിലുള്ള ഗ്രാമങ്ങൾ വരെ ഒഴിപ്പിക്കുന്നുണ്ട്. ഇവിടെ വാതകം ചോർന്ന കമ്പനിയുടെ തൊട്ടു ചേർന്നു ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിയാണ്. ഈ കോളനിയിൽ നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ കുടുംബങ്ങളെ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.

വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനായി പൊലീസ് വീടുകളുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറി പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് താമസിച്ചിരുന്ന മലയാളികൾ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. ആളുകളെ സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.

കമ്പനിയിൽ നിന്നും വാതകം ചോരുന്നത് തടഞ്ഞതായാണ് ലഭിക്കുന്ന വിവരം. അറു മണയിക്കു തന്നെ വാതകച്ചോർച്ച തടയാനായിട്ടുണ്ട്. എന്നാൽ, നേരത്തെ ചോർന്നിറങ്ങിയ വാതകമാണ് ഇപ്പോഴും അപകടത്തിനിടയാക്കുന്നത്.