സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും ; വിദേശത്ത് നിന്നുമെത്തുന്ന ഗര്‍ഭിണികള്‍ക്ക് അവരുടെ വീടുകളിലേക്ക് തന്നെ മടങ്ങാം ; പുതിയ തിരുമാനങ്ങള്‍ ഇങ്ങനെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ മെയ് പതിമൂന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്തും. മെയയ് 21 മുതല്‍ 29 വരെയായിരിക്കും പരീക്ഷകള്‍ നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ നാളെ മുതല്‍ വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സംഘത്തിലുള്ള ഗര്‍ഭിണികളെയും കുട്ടികളെയും അവരുടെ വിടുകളിലേക്ക് തന്നെയായിരിക്കും അയ്ക്കുക. എന്നാല്‍ ഇവര്‍ നിരീക്ഷണത്തിലുമായിരിക്കും കഴിയുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതതേസമയം സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. കൂടാതെ സംസ്ഥാനത്ത് ഏഴുപേര് രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
നിലവില്‍ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മുപ്പത് പേരാണ് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കോവിഡ് രോഗികളുള്ളത്. എട്ട് ജില്ലകളില്‍ കോവിഡ് രോഗികളില്ല. പുതിയ ഹോട്ട് സ്‌പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്.
ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലുമായിരിക്കും വിദേശത്ത് നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തുക. നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.