video
play-sharp-fill

കോട്ടയം ജില്ലയിലെ ആറു പേരും രോഗവിമുക്തർ: കോട്ടയം കൊറോണ വിമുക്ത ജില്ല; സംസ്ഥാനത്ത് ഇന്ന് ആർക്കും കൊറോണ ഇല്ല

കോട്ടയം ജില്ലയിലെ ആറു പേരും രോഗവിമുക്തർ: കോട്ടയം കൊറോണ വിമുക്ത ജില്ല; സംസ്ഥാനത്ത് ഇന്ന് ആർക്കും കൊറോണ ഇല്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേർ കൂടി കൊറോണ വിമുക്തരായതോടെ കോട്ടയം കൊറോണ വിമുക്ത ജില്ലയായി മാറി. ഇന്ന് സംസ്ഥാനത്ത് പുതുതായി ആർക്കും കൊറോണ ഇല്ലെന്ന സ്ഥിതി വിശേഷവുമുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനം ഏറെ പുരോഗതിയും കൈവരിച്ചിട്ടുണ്ട്. ഇന്ന് നെഗറ്റീവായ രോഗികളിൽ ആറു പേരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരാണ്. ആറിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്.

കൊറോണ അവലോകന യോഗത്തിനു ശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 23 ന് തുടങ്ങിയ കൊറോണയോടുള്ള പോരാട്ടമാണ് ഏറ്റവും ഒടുവിൽ കോട്ടയത്ത് വിജയത്തിൽ എത്തിയിരിക്കുന്നത്. 18 പേരാണ് ഏപ്രിൽ 23 മുതൽ കോട്ടയത്ത് രോഗികളായി കഴിഞ്ഞിരുന്നത്. ഇവർ അടക്കം എല്ലാവരും രോഗ വിമുക്തരായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കോട്ടയം അടക്കം എട്ടു ജില്ലകൾ രോഗ വിമുക്തമായി. ആറു ജില്ലകളിൽ മാത്രമാണ് നിലവിൽ രോഗമുള്ളത്.
കണ്ണൂരിൽ 18 പേരടക്കം സംസ്ഥാനത്ത് ആകെ 30 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നു പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല.

ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 1200 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും. ഇവരെ നാട്ടിലെത്തിക്കുന്നതിനായി നാല് സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്ത അയക്കും. ഇവരെ നോൺ സ്‌റ്റോപ്പ് ട്രെയിനുകളിൽ നാട്ടിലെത്തിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അബുദാബിയിൽ നിന്നും കൊച്ചിയിലേയ്ക്കും, കോഴിക്കോട്ടടേയ്ക്കും നാളെ വിമാനം എത്തും. ഈ മാസം പന്ത്രണ്ടിന് ദുബായിയിൽ നിന്നും കണ്ണൂരിലേയ്ക്കു വിമാനം എത്തും. കൊറോണയെ തുടർന്നു ജോലി നഷ്ടമായി വിദേശത്തു നിന്നും മടങ്ങിയെത്തുന്നത് 576 പേരാണ്. പ്രവാസികളെ സ്വീകരിക്കുന്നതിനു അതീവ ജാഗ്രതയാണ് ഏ്ർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തു വന്നു മടങ്ങിയ ശേഷം കോവിഡ്-19 സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാമക്കലില്‍നിന്ന് മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കോട്ടയത്തെത്തിയത്. സംക്രാന്തിയില്‍ രണ്ടു കടകളിലും അയര്‍കുന്നത്തും മണര്‍കാടും ഓരോ കടകളിലും കോട്ടയം മാര്‍ക്കറ്റില്‍ നാലു കടകളിലും ലോഡിറക്കി.

ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്‍റയിനിലാക്കുകയും ചെയ്തു.

നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.