play-sharp-fill
ഹോട്ട് സ്പോട്ടിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ സ്വന്തം വാഹനത്തിൽ എത്താൻ നിർദേശം: പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം വിവാദത്തിൽ

ഹോട്ട് സ്പോട്ടിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ സ്വന്തം വാഹനത്തിൽ എത്താൻ നിർദേശം: പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ

ചിങ്ങവനം:പനച്ചിക്കാട് പഞ്ചായത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കയാണ്.
തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന മെയിൽ നേഴ്സിനും അമ്മയ്ക്കും അവരുടെ ബന്ധുവിനും ആണ് രോഗം പിടിപെട്ടിട്ടുള്ളത്.

പതിനാറാം വാർഡിൽ
അവരുമായി ബന്ധപ്പെട്ട വ്യക്തികളിൽ സാമ്പിൾ പരിശോധനകൾ നടന്നു
വരുകയാണ്.എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടാവുന്നത്. സാമ്പിൾ എടുക്കാൻ ആംബുലൻസിൽ കുറച്ചു പേരെ മാത്രമാണ് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി ആളുകളോട് കോവിഡ് പരിശോധനയ്ക്ക് അവരവരുടെ സ്വന്തം വാഹനങ്ങളിൽ അതായത് കിടപ്പിലായവരെ കാറിലും മറ്റുള്ളവരെ സ്കൂട്ടറിലും എത്തിക്കാനാണ് പറഞ്ഞത്. എന്നാൽ പരിശോധനയ്ക്ക് സ്ക്കൂട്ടറിൽ യാത്ര ചെയ്ത 84 വയസ്സായ അമ്മയെ പൊലീസ് തടയുകയും സ്കൂട്ടറിൽ നിന്നും ഇറക്കിവിട്ട സംഭവം ഉണ്ടായി.

കോവിഡ് ബാധിതയായ അമ്മയുടെ സമ്പർക്ക പട്ടികയിലെ കുടുംബശ്രീ അംഗങ്ങളോട് സാമ്പിൾ എടുക്കാൻ ചാന്നാനിക്കാട് പിഎച്ച്സിയിൽ എത്താൻ പറഞ്ഞിരുന്നു. എന്നാൽ വന്നവർക്കാവട്ടെ നാല് മണിക്കൂർ കാത്തിരിക്കേണ്ടതായി വന്നു. മാത്രമല്ല അധികൃതരിൽ നിന്ന് മോശമായ പെരുമാറ്റങ്ങളും ഉണ്ടായി.

നാലു മണിക്കൂറിലെ കാത്തിരിപ്പിന് ശേഷം
നിരീക്ഷണത്തിൽ ഇരുന്നിരുന്ന വ്യക്തികളോട് യാതൊരു സുരക്ഷാ മുൻ കരുതലുകളും ഇല്ലാതെ സാമ്പിൾ എടുക്കാൻ പിഎച്ച്സിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പാണ്ഡവർ കുളത്ത മഹാത്മാഗാന്ധി ഹാളിൽ എത്തുവാൻ പറഞ്ഞത്രേ.

ഇതേപ്പറ്റി ചോദിച്ചവർക്ക് അപമാന ഭാഷ്യവും
പെരുവഴിയിലെ കാത്തു നിൽപ്പും ഏൽക്കേണ്ടി വന്നു.നിരീക്ഷണത്തിൽ ഇരുന്നവരെ അപമാനിച്ചും സുരക്ഷാ മുൻകരുതലുകൾ കാറ്റിൽ പറത്തിയും പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം
പ്രസിഡന്റ് അനിൽകുമാർ,ജനറൽ സെക്രട്ടറി പ്രവീൺ ദിവാകരൻ, വി പി മുകേഷ് എന്നിവർ ആവശ്യപ്പെട്ടു