play-sharp-fill
കൊറോണയെച്ചൊല്ലി പനച്ചിക്കാട് രാഷ്ട്രീയ പോര് : കൊറോണ ഹോട്ട്സ്പോട്ടിൽ കോൺഗ്രസിൻ്റ രാഷ്ട്രീയ പാപ്പരത്തമെന്ന ആരോപണവുമായി സിപിഎം: ജില്ലാ കളകടർക്ക് പരാതി നൽകി

കൊറോണയെച്ചൊല്ലി പനച്ചിക്കാട് രാഷ്ട്രീയ പോര് : കൊറോണ ഹോട്ട്സ്പോട്ടിൽ കോൺഗ്രസിൻ്റ രാഷ്ട്രീയ പാപ്പരത്തമെന്ന ആരോപണവുമായി സിപിഎം: ജില്ലാ കളകടർക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

പനച്ചിക്കാട് : കൊറോണ സ്ഥിതീകരിച്ചതിനെ തുടർന്ന് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസും യു ഡി എഫും മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപിച്ച് സി പി എം രംഗത്ത്.

പതിനാറാം വാർഡിൽ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം എംപി തോമസ് ചാഴിക്കാടന്റെയും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ അമ്പതോളം ആളുകളെ കൂട്ടി മാസ്ക് വിതരണം നടത്തിയതിനെതിരെയാണ് സി പി എം രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ വീട്ടിൽ നിന്ന് 50 മീറ്റർ അടുത്ത് വച്ച് 60 വയസിനു മുകളിൽ ഉള്ള വൃദ്ധസ്ത്രീക്ക് മാസ്ക് നൽകിയാണ് പരിപാടി ഉൽഘാടനം ചെയ്തത്. രോഗം സ്ഥിതീകരിച്ച യുവാവിന്റെയും അമ്മയുടെയും കുടുംബവുമായി അടുത്ത് ഇടപഴകിയ പതിനാറാം വാർഡ് അംഗം ജോമോളും ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും ഇതിൽ പങ്കെടുത്തതായും സി പി എം ആരോപിക്കുന്നു.

ലോക്ക്ഡൌൺ കാലത്ത് യുവാവിനെ തിരുവന്തപുരത്ത് നിന്ന് പാറപ്പുറത്ത് എത്തിക്കാൻ സഹായിക്കുകയും ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഇവരുടെ വിവരം അറിയിക്കാതെയും ഒളിപ്പിച്ചു വെച്ചു എന്ന രീതിയിലും മെമ്പർക്കെതിരെ നാട്ടിൽ വലിയ ആക്ഷേപം നിലനിൽക്കുന്നതായും സി പി എം ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇത്തരം പരിപാടി സംഘടിപ്പിച്ചത്.

പ്രളയകാലത്തും കൊറോണ കാലത്തും ഈ പഞ്ചായത്തിലോട്ട് തിരിഞ്ഞു നോക്കാത്ത എംഎൽഎയും എംപിയും കേവലം രാക്ഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഇവിടുത്തെ പരിപാടിയിൽ എല്ലാ നിയമങ്ങളും ലംഘിച്ച് പങ്കെടുത്തതെന്ന് സി പി എം ആരോപിക്കുന്നു.

കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് എതിരായുള്ള ജനപ്രതിനിധികളുടെ ബോധപൂർവമായ ഈ നടപടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പനച്ചിക്കാട് ലോക്കൽ കമ്മറ്റി കോട്ടയം ജില്ലാ കളക്ടർക്ക് പരാതി നൽകി.