ചീട്ടും കണ്ണാടിയും കൊറോണയും തമ്മിലെന്തു ബന്ധം..! ജില്ലാ പൊലീസ് കണ്ടെത്തിയ നിർണ്ണായക ബന്ധത്തിന്റെ ‘തെളിവ്’ പുറത്ത് : കൊറോണക്കാലത്ത് സൂപ്പർ ഹിറ്റായി കോട്ടയം പൊലീസിന്റെ കിടിലൻ വീഡിയോ; സിനിമയെ വെല്ലും ഷൂട്ട് ഔട്ട് നടത്തിയതെല്ലാം ജില്ലയിലെ പൊലീസുകാർ: ഹിറ്റായി മാറിയ പൊലീസിന്റെ കൊറോണ വീഡിയോകൾ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: ചീട്ടും കണ്ണാടിയും കൊറോണയും തമ്മിൽ എന്തു ബന്ധമെന്നു ചിന്തിക്കുന്നുണ്ടെങ്കിൽ കോട്ടയം ജില്ലാ പൊലീസിന്റെ രണ്ടു വീഡിയോ കണ്ടാൽ മാത്രം മതി. ചീട്ടും കണ്ണാടിയും കൊണ്ട് ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണയുടെ കഥ പറഞ്ഞിരിക്കുകയാണ് ജില്ലാ പൊലീസിലെ ഒരു പറ്റം സിനിമാ പ്രാന്തന്മാർ..!
കൊറോണ പിടിമുറിക്കയപ്പോൾ മുതൽ തന്നെ ജില്ലാ പൊലീസ് ബോധവത്കരണ വീഡിയോയെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവും, അഡീഷണൽ എസ്.പി നസീമും മുൻകൈ എടുത്തതോടെയാണ് ലോക്ക് ഡൗൺ കാലത്ത് ബോധവത്കരണ വീഡിയോ രംഗത്ത് ഇറക്കണമെന്ന നിർദേശം ഉയർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് അൽപം ഉയർന്ന ചിന്താശേഷിയുള്ള പൊലീസിലെ കലാകാരന്മാർ ചേർന്ന് ചീട്ടുകൊട്ടാരത്തിന്റെ മാതൃകയിൽ ആദ്യത്തെ വീഡിയോ ചിത്രീകരിച്ചത്. ഡോക്ടറും, ആരോഗ്യ പ്രവർത്തകരും, പൊലീസും എല്ലാം ചേർന്നു കൊറോണയ്‌ക്കെതിരായ പോരാട്ടം നടത്തുമ്പോൾ, മാസ്‌ക് ധരിക്കാതെ എത്തി ഒരൊറ്റ തുമ്മലിലൂടെ എല്ലാം തകർക്കുന്ന ഒരു മനുഷ്യനാണ് വീഡിയോയിലെ വില്ലൻ..! ഒരു ഡയലോഗ് പോലുമില്ലാതെ ഭംഗിയായാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായുകയും ചെയ്തിരുന്നു.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം, അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷണൽ എസ്പി ഡോ.എ.നസീമിന്റെ മേൽനോട്ടത്തിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തും
പൊലീസുകാരനുമായ ഷാഹി കബീർ, സാഹിത്യകാരനും പൊലീസ് ഉദ്യോഗസ്ഥനുമായ നിധീഷ് ജി, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരായ ജോഷി എം.തോമസ്, പി.എ രാജേഷ്‌കുമാർ, മധു ചന്നാപ്പേട്ട, ഷാജി മാറാട്, രാഹുലൻ വി.എബ്രഹാം, ബിറ്റു തോമസ്, മുഹമ്മദ് ഷെബിൻ, സാജു മോൻ, സ്വാതി, അനു, ശ്രീജേഷ് ശ്രീധരൻ എന്നിവരാണ് ചീട്ടുകൊട്ടാരമായ വീഡിയോയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
ഇതേ ടീം തന്നെയാണ് ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രണ്ടാമത്തെ വീഡിയോയ്ക്കു പിന്നിലും. രണ്ടാമത്തെ വീഡിയോയിൽ കണ്ണാടിയാണ് താരം. ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് കള്ളടിക്കാനും, ചീട്ടുകളിക്കാനും
പോകുന്ന യുവാവിന് കൂളിംങ് ഗ്ലാസ് നൽകുന്ന എട്ടിന്റെ പണിയാണ് വീഡിയോയിലൂടെ പുറത്ത് വരുന്നത്. ഇവരെ കൂടാതെ സിനിമാ സീരിയൽ താരമായ സംക്രാന്തി നസീർ, റിട്ട.എസ്.ഐ ബെന്നി ജോൺ, സാബു എ.സണ്ണി, ടോമി, ബിജു, മാസ്റ്റർ അബാദ്, മാസ്റ്റർ സജാദ് എന്നിവരും രണ്ടാമത്തെ വീഡിയോയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
വീഡിയോകൾ ഇവിടെ കാണാം
വീഡിയോ ഫെയ്സ് ബുക്കിൽ കാണാം
https://www.facebook.com/keralapolice/videos/590860594842270/