Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂടെയുണ്ട് പരിപാടിയുടെ ഭാഗമായി ചെത്തിപ്പുഴ രക്ഷാഭവനില്‍ 250 കിലോ ഭക്ഷ്യാധാന്യം വിതരണം ചെയ്തു.

ഭക്ഷ്യധാന്യ വിതരണപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ് അധ്യക്ഷത വഹിച്ചു. രക്ഷാഭവൻ പ്രസിഡന്റ് ജിമ്മിച്ചൻ പുല്ലാം കുളം സാധനങ്ങൾ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഡെന്നീസ് ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ എം.ഡി.ദേവരാജന്‍, ആന്റണി കുന്നുംപുറം,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പുല്ലുകാട്, ബിബിന്‍ കടന്തോട്, ഡോണ്‍ കരിങ്ങട, സോബിച്ചന്‍ കണ്ണംമ്പള്ളി, രഞ്ജിത് അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.