video
play-sharp-fill

മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തു.

ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പൻപാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പർധ സൃഷ്ടിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക സ്പർധ സൃഷ്ടിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്താണ് തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നത്. ദീർഘകാലം ഡി.വൈ.എഫ്.ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. പിന്നീട് ഇദ്ദേഹം സി.പി.എമ്മുമായി ഇടയുകയായിരുന്നു.

സാമൂഹിക സ്പർധ സൃഷ്ടിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.