play-sharp-fill
സംസ്ഥാനത്ത് ചൊവ്വാഴ്ച ഒൻപത് പേർക്കു കൂടി കൊവിഡ്: കാസർകോട് നാലുപേർക്കും കൊറോണ സ്ഥീരീകരിച്ചു; വളത്തിനു വച്ച മീൻ പോലും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു എത്തുന്നതായി മുഖ്യമന്ത്രി; : മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാം; വർക്ക്‌ഷോപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസവും തുറക്കാം

സംസ്ഥാനത്ത് ചൊവ്വാഴ്ച ഒൻപത് പേർക്കു കൂടി കൊവിഡ്: കാസർകോട് നാലുപേർക്കും കൊറോണ സ്ഥീരീകരിച്ചു; വളത്തിനു വച്ച മീൻ പോലും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു എത്തുന്നതായി മുഖ്യമന്ത്രി; : മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാം; വർക്ക്‌ഷോപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസവും തുറക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒൻപത് പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കാസർകോട് നാലും, കണ്ണൂരിൽ മൂന്നു കൊല്ലം മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരും വീതമാണ് ഇന്ന് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന നാലു പേരും, നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത മൂന്നു പേരും സമ്പർക്കത്തിലൂടെ രണ്ടു പേർക്കും വന്നിട്ടുണ്ട്. ഇതുവരെ 336 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകനത്തിനു ശേഷം പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ.കെ ശൈലജ, മന്ത്രി ചന്ദ്രശേഖരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇതിൽ 263 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് 146686 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 145934 പേരും, ആശുപത്രികളിൽ 752 പേരും ചികിത്സയിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 11232 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. 10250 പേർക്ക് രോഗ ബാധ ഇല്ല എന്നു ഉറപ്പാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ കാലത്ത നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനു അയച്ചിട്ടുണ്ട്. 1752 ട്രക്കുകളാണ് സംസ്ഥാന അതിർത്തി കടന്ന് കേരളത്തിലേയ്ക്കു എത്തിയിട്ടുണ്ട്. കൂടുതൽ ട്രക്കുകൾ സാധനങ്ങളുമായി എത്തുന്ന സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭക്ഷ്യസ്‌റ്റോക്കിന് നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇനിയുള്ള ഘട്ടം മുന്നിൽക്കണ്ട് സ്റ്റോക്ക് വർദ്ധിപ്പിക്കും.

കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുണ്ട്. വിഷു ഈസ്റ്റർ വിപണിയിൽ ലക്ഷ്യമിട്ട് ഉത്പാദിപ്പിച്ച പച്ചക്കറി ചിലവാകാത്തത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകും. ഇതിനായി കൃഷി വകുപ്പ് പച്ചക്കറി കർഷകരിൽ നിന്നും സംഭരിക്കും. പഴം പച്ചക്കറി വ്യാപാരികൾ അവർ വിൽക്കുന്ന വിൽക്കുന്ന ഉത്പന്നങ്ങൾ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കർണ്ണാടക അതിർത്തിയിൽ വഴി രോഗികളെ കടത്തിവിടുമെന്നു കേന്ദ്രവും കർണ്ണായടകവും അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇനി അനുവദിക്കില്ല. ശക്തമായ ഇടപെടൽ ഉണ്ടാകും. കരിഞ്ചന്ത പൂഴ്ത്തിവയ്പ്പ്, അമിത വില ശക്തമായ നടപടി ഉണ്ടാകും. 324 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വളത്തിന് വച്ച് മീൻ അടക്കം കേരളത്തിൽ വിൽപ്പനയ്ക്കു കൊണ്ടു വരുന്നതായി കണ്ടെത്തി. ശക്തമായ നടപടികൾ ഉണ്ടാകും. ഈ മീനുകൾ പിടിച്ചെടുത്തിട്ടുണ്ട്.

നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട മഹാരാഷ്ട്ര , ഗുജറാത്ത് അടക്കമുള്ള മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.

മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചയും, വർക്ക്‌ഷോപ്പുകൾ ഞായറാഴ്ചയും, വ്യാഴാഴ്ചയും തുറക്കാൻ അനുമതി നൽകി. ഇതോടൊപ്പം സ്‌പെയർപാട്‌സ് കടകൾ ഇതേ ദിവസം തുറക്കാനും അനുവദിച്ചിട്ടുണ്ട്. ഫാൻ എയർ കണ്ടീഷൻ കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാനും അനുവാദം നൽകിയിട്ടുണ്ട്. ഇലക്ട്രീഷ്യൻമാർക്ക് സാധനങ്ങൾ റിപ്പയർ ചെയ്യാൻ ഒരു ദിവസം പോകാൻ അനുവാദം നൽകി.

എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ പിൻതുണയ്ക്കുന്നു. പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേയ്ക്കു വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് വികസന പ്രവർത്തനങ്ങൾ പിന്നോട്ടടിയ്ക്കും.