play-sharp-fill
ടി.പി വധക്കേസ് പ്രതി സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം: മൂന്നു മാസത്തേക്കാണ് ജാമ്യം അനുദവിച്ചത്

ടി.പി വധക്കേസ് പ്രതി സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം: മൂന്നു മാസത്തേക്കാണ് ജാമ്യം അനുദവിച്ചത്

സ്വന്തം ലേഖകൻ

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച ആകുമ്പോൾ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം.

 

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതും കോടതി പരിഗണിച്ചാണ് ജാമ്യം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തനെ ഗൂഢാലോചന കേസിൽ 2014 ജനുവരിയിലാണ് വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ടി.പി വധക്കേസിലെ 13ാം പ്രതിയാണ് ഇയാൾ. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.