play-sharp-fill
സഹായിക്കുവാൻ ആരുമില്ലെന്ന സങ്കടം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട: നിങ്ങളുടെ വാതിൽപ്പടിക്കൽ പരാതി സ്വീകരിക്കാൻ ഇനി ഷെൽട്ടർ വാഹനങ്ങളുമായി കേരള വനിതാ പൊലീസ്

സഹായിക്കുവാൻ ആരുമില്ലെന്ന സങ്കടം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട: നിങ്ങളുടെ വാതിൽപ്പടിക്കൽ പരാതി സ്വീകരിക്കാൻ ഇനി ഷെൽട്ടർ വാഹനങ്ങളുമായി കേരള വനിതാ പൊലീസ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ സാധിക്കാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഇനി മുതൽ വീടിന് സമീപമെത്തുന്ന ഷെൽട്ടർ വാഹനങ്ങളിൽ പരാതി നൽകാം. പരസഹായമില്ലാതെ യാത്രചെയ്യാൻ കഴിയാത്തവർ, അസുഖബാധിതർ, വീട്ടിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത ജീവിതസാഹചര്യമുള്ളവർ, കുട്ടികൾ എന്നിവർക്കുവേണ്ടിയാണ് പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ ഒരു വനിതാ പൊലീസ് ഓഫിസറും രണ്ടു വനിതാ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയിൽ ആറുദിവസം തെരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കുക.

 

2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് നടപ്പാക്കിയ ഈ പദ്ധതി വനിതാ ദിനത്തിൽ കോഴിക്കോട് സിറ്റിയിൽ നിലവിൽവന്നു.ഷെൽട്ടർ വാഹനത്തിനായി9497923380എന്ന നമ്പറിൽ ബന്ധപ്പെടണം. ഷെൽട്ടർ ടീം എത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങളും ഫോൺ നമ്പറും മാധ്യമങ്ങളിലൂടെ അറിയിക്കും. കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ്സ്‌റ്റേഷൻ പരിധിയിലുള്ള തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ സംഘം മുൻകൂട്ടി അറിയിച്ചശേഷം ഒരു മണിക്കൂർ വീതം ക്യാമ്പ് ചെയ്താണ് പരാതി സ്വീകരിക്കുക.രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തനം. നിലവിൽ നടക്കാവ്, എലത്തൂർ, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 11 പരാതി ലഭിച്ചു. പരാതികൾ ജില്ല പൊലീസ് മേധാവിക്ക് നൽകി ആവശ്യമായ നടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group