play-sharp-fill
കൊറോണ വൈറസ് : ഇറ്റലിക്കാർ സഞ്ചരിച്ച വഴിയിലുണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിന് സമീപിച്ചു

കൊറോണ വൈറസ് : ഇറ്റലിക്കാർ സഞ്ചരിച്ച വഴിയിലുണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിന് സമീപിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിനെ സമീപിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് പുറത്തിറക്കിയ രോഗബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയാണ് ഇവർ വിവരം സ്ഥിരീകരിച്ചത്.

രോഗബാധിതർ പോയ വിവിധ സ്ഥലങ്ങളും സമയവും റൂട്ട് മാപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സമയങ്ങളിൽ റൂട്ട്മാപ്പിലുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപ്രകാരമാണ് 30 പേർ സമീപിച്ചതെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി. നൂഹ് അറിയിച്ചു. അതേസമയം, റൂട്ട്മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിലുണ്ടായിരുന്ന ചിലർ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും കളക്ടർ പറഞ്ഞു.