video
play-sharp-fill

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം; മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ല

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം; മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; കൊറോണ വൈറസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഉൽസവങ്ങൾക്കും പൊതു പരിപാടികൾക്കും ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ല.

 

സ്‌കൂളുകൾക്ക് നൽകിയ നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് സർക്കാർ കലക്ടർമാർക്ക് നിർദേശം നൽകി.കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ അരോഗ്യനില തൃപ്തികരമാണ്. കളമശേരി മെഡിക്കൽ കോളജിൽ 23 പേർ നിരീക്ഷണത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോവിഡ് 19 രോഗ ഭീഷണി വർധിച്ച സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. ഇറ്റലിയിൽ നിന്നെത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേർക്ക് കോവിഡ് ബാധിതരല്ലെന്ന് പരിശോധന ഫലം പുറത്തുവന്നു.

 

 

കോവിഡ് 19 ഭീഷണി ശക്തമായ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ത്രിതല പരിശോധനകൾ ഏർപ്പെടുത്തി. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെല്ലാം ആരോഗ്യസ്ഥിതിയും യാത്രാവിവരങ്ങളും വിശദമക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് നൽകണം. വിമാനത്തിൽ നിന്ന് പുറത്തേക്ക് വരുന്നവരെ യൂണിവേഴ്‌സൽ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഇവർ സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പ്രത്യേകം ചോദിച്ച് മനസിലാക്കണമെന്നും നിർദേശമുണ്ട്. ആഭ്യന്തര ടെർമിനൽ വഴി എത്തുന്ന യാത്രക്കാരെയും ചൊവ്വാഴ്ച മുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

 

 

സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം.