Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം അറിയിച്ച് നടി രമ്യാ നമ്പീശൻ രംഗത്ത്. അമ്മ സംഘടന തിരിച്ച് വിളിച്ച് അംഗത്വം നൽകിയാലും താനത് സ്വീകരിക്കില്ലെന്ന് താരം വ്യക്തമാക്കി. അമ്മ സംഘടനയുടെ നടപടിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് രമ്യാ നമ്പീശൻ രംഗത്ത് വന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ആരോപിക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രേവതി, പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ രാജിവെച്ചിരുന്നു. പിന്നീട് അമ്മ സംഘടനയുടെ നിലപാടിലും നടപടികൾകൾക്കുമെതിരെ താരങ്ങൾ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ വിമർശനം കടുത്ത ഭാഷയിൽ വീണ്ടും ആവർത്തിച്ചിരിക്കുകയാണ് രമ്യനമ്പീശൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരയായ യുവനടിയുടെ ഒപ്പം നിൽക്കുന്നതിനു പകരം പ്രതിയായ നടന്ന പിന്തുണ നൽകിയതാണ് രമ്യ നമ്പീശനെ പോലുള്ള മുൻനിര നടിമാരെ ചൊടിപ്പിച്ചത്. എന്നാൽ തന്റെ ഇത്തരത്തിലുള്ള കടുത്ത നിലപാടുകൾ മൂലം തനിക്ക് ഒട്ടേറെ മലയാള സിനിമകളിൽ നിന്നും അവസരം നഷ്ടപ്പെട്ടു എന്ന് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങൾ കുറഞ്ഞാലും തന്റെ നിലപാടിൽ താൻ മാറ്റം വരുത്തുകയില്ല എന്നും നിലപാടുകൾ മറ്റുള്ളവർക്ക് ഗുണകരമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. എന്തായാലും രമ്യാ നമ്പീശന്റെ പുതിയ പ്രസ്താവന ചലചിത്രരംഗത്തെ വലിയ വിവാദങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാദ്ധ്യത കൂടുതലാണ്.