കൈയ്യും കാലും കെട്ടിയിട്ട ശേഷം ഒരു വയസ് ഇളപ്പമുള്ള സഹോദരിയെ സഹോദരൻ പീഡിപ്പിച്ചു: സഹപാഠിയോടു വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

ചെന്നൈ : കൈയ്യും കാലും കെട്ടിയിട്ട ശേഷം ഇളയ സഹോദരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. വില്ലിവാക്കത്താണു സംഭവം. അമ്മയ്ക്കും രണ്ടാം ഭർത്താവിനുമൊപ്പമാണു സഹോദരിയും യുവാവും താമസിക്കുന്നത്. ഇവരുടെ അച്ഛൻ ഒരു വർഷത്തിലേറെയായി വേറെയാണു താമസം.

 

ഒരു വയസ്സ് ഇളയ സഹോദരിയെ പ്രതി പലവട്ടം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൈയ്യും കാലും കെട്ടിയിട്ട ശേഷമാണു പീഡനം. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെൺകുട്ടി മാനസിക വിഷമം സ്‌കൂളിലെ സഹപാഠി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടർന്ന് സഹപാഠിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ആരോപണം സത്യമാണെന്നു ബോധ്യപ്പെടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.