മകനുമായുള്ള വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച വൃദ്ധൻ അറസ്റ്റിൽ ; സംഭവം പുനലൂരിൽ
സ്വന്തം ലേഖകൻ
പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്. കൊല്ലം പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
തെന്മല പഞ്ചായത്ത് ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ മേലേതിൽ വീട്ടിൽ സുജിത്തിനാണ് (22) പരിക്കേറ്റത്. മുത്തച്ഛനായ വാസുവിനെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സുജിത്തിന്റെ പിതാവ് അനിൽകുമാറിനെയും അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബവഴക്കിനെ തുടർന്ന് മകനുമായുണ്ടായ തർക്കത്തിൽ ചെറുമകന്റെ മുഖത്ത് മുത്തച്ഛൻ ആസിഡ് ഒഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വഴക്കുണ്ടായതിനെ തുടർന്ന് പുറത്തേക്കിറങ്ങിയ മുത്തച്ഛൻ റബർ ഷീറ്റിന് ഒഴിക്കുന്ന ആസിഡുമായെത്തി ചെറുമകന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സുജിത്തിനെ ഉടൻ തന്നെ നാട്ടുകാർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.