മൂന്നാറിൽ നിന്നും പതിമൂന്നുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടിയിൽ: പീഡനത്തിനു ശേഷം മുങ്ങിയ ഇയാൾ എറണാകുളത്ത് മത്സ്യവ്യാപാരം നടത്തുകയായിരുന്നു
സ്വന്തം ലേഖകൻ
മൂന്നാർ: മൂന്നാറിൽ നിന്നും പതിമൂന്നുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടള സാന്റോസ് കോളനി താമസക്കാരനായ തോമസ് (38) ആണ് മൂന്നാർ പൊലീസിന്റെ പിടിയിലായത് . 2018 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം .
മൂന്നാറിൽ നിന്നും പെൺകുട്ടിയെ പ്രതി തമിഴ്നാട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം ബസിൽ കയറ്റി മൂന്നാറിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ രാത്രിയോടെ പെൺകുട്ടി വീട്ടിലെത്തുകയും പീഡന വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്നും മുങ്ങിയ തോമസ് എറണാകുളത്ത് മത്സ്യവ്യാപാരം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുളകുകാട് എസ്ഐ എൻഎസ് റോയിയുടെ സഹായത്തോടെ മൂന്നാർ എസ്ഐ റെജി കുന്നപ്പള്ളി, എ എസ് ഐമാരായ പി പി ഷാജി, എ ബേബി എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.