video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ തട്ടുകടയുടെ മറവിൽ സസ്‌പെൻഷനിലുള്ള എസ്.ഐയുടെ ഗുണ്ടായിസം: കടയടപ്പിക്കാൻ എത്തിയ പൊലീസുകാരെ വിരട്ടിയോടിച്ചു; ഡിവൈ.എസ്.പിയുടെ വാക്കിന് പോലും പുല്ലുവില കൽപ്പിച്ച് ഗുണ്ടാ എസ്.ഐയുടെ വിളയാട്ടം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ തട്ടുകടയുടെ മറവിൽ സസ്‌പെൻഷനിലുള്ള എസ്.ഐയുടെ ഗുണ്ടായിസം: കടയടപ്പിക്കാൻ എത്തിയ പൊലീസുകാരെ വിരട്ടിയോടിച്ചു; ഡിവൈ.എസ്.പിയുടെ വാക്കിന് പോലും പുല്ലുവില കൽപ്പിച്ച് ഗുണ്ടാ എസ്.ഐയുടെ വിളയാട്ടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ തട്ടുകടയിൽ പൊലീസിനു നേരെ ഗുണ്ടായിസവുമായി സസ്‌പെൻഷനിലുള്ള എസ്.ഐ. സ്വഭാവ ദൂഷ്യവും നിരന്തര സസ്‌പെൻഷനുമായി ജില്ലയ്ക്കു പുറത്തേയ്ക്കു നാടുകടത്തപ്പെട്ട എസ്.ഐയാണ് കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപത്തെ തട്ടുകടയിൽ പൊലീസുകാരെ വിരട്ടിയത്.

നഗരത്തിലെ തട്ടുകടകൾ രാത്രി ഒരു മണിയ്ക്കു ശേഷം പ്രവർത്തിക്കരുത് എന്നാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ നൽകിയിരിക്കുന്ന നിർദേശം. ഈ നിർദേശം അനുസരിച്ച് തട്ടുകട അടപ്പിക്കാൻ എത്തിയ പൊലീസ് സംഘത്തെയാണ് എസ്.ഐ വിരട്ടിയോടിച്ചത്. പോടാ.. എന്നു വിളിച്ച് പൊലീസ് സംഘത്തെ വിരട്ടി ഓടിച്ച എസ്.ഐ, എനിക്ക് സൗകര്യമുള്ളപ്പോൾ കട അടയ്ക്കും എന്നു ഭീഷണി മുഴക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്‌പെൻഷനും അച്ചടക്ക നടപടിയും കൊണ്ട് പാലക്കാട് ജില്ലയിലേയ്ക്കു നാടുകടത്തപ്പെട്ട  എസ്.ഐയാണ് കഴിഞ്ഞ ദിവസം പൊലീസിനെ വിരട്ടിയത്. കോട്ടയത്തെ വിവിധ സ്‌റ്റേഷനുകളിലും , എ ആർ ക്യാമ്പിലും ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ, ജില്ലയ്ക്കു പുറത്തേയ്ക്കു സ്ഥലം മാറ്റണം എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടേയ്ക്കു സ്ഥലം മാറ്റുകയായിരുന്നു. പാലക്കാട് എത്തി  സർവീസിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സസ്‌പെൻഷൻ വാങ്ങുകയും ചെയ്തു.

ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ പൊലീസിനെ ഇദ്ദേഹം വിരട്ടിയത്. ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് പരിധിയിലെ തട്ടുകട രാത്രി ഒരു മണിയ്ക്കു ശേഷവും തുറന്നിരിക്കുന്നത് കണ്ടാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്.

കട അടയ്ക്കാനായി  ഉടമയോട് പൊലീസ് നിർദേശിക്കുന്നതിനിടെയാണ് കടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു  എസ് ഐ പ്രശ്‌നത്തിൽ ഇടപെട്ടത്. പൊലീസുകാരെ എടാ പോടാ എന്നു വിളിച്ച ഇദ്ദേഹം, സ്ഥലം വിട്ടോ ഞാൻ നോക്കിക്കോളം എന്നു പറഞ്ഞു പൊലീസുകാരെ വിരട്ടി ഓടിക്കുകയും ചെയ്തു.

നിയമം നടപ്പാക്കാൻ എത്തിയ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ എസ്.ഐയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊലീസുകാർ ഉയർത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

തട്ടുകടയിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ എസ്.ഐ മദ്യപിച്ച് വാഹനം ഓടിച്ചതിന് കുമരകത്ത് പിടിയിൽ; പിടികൂടിയത് സസ്‌പെൻഷനിൽ ഇരിക്കുന്ന എസ്.ഐയെ; സ്ഥിരം പ്രശ്‌നക്കാരനായ എസ്.ഐയ്‌ക്കെതിരെ വീണ്ടും നടപടി വന്നേക്കും

https://thirdeyenewslive.com/drunken-si/