കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവതിയും കാമുകനും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബംഗളൂരു: കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ശേഷം കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. ഗുരുതരമായി പരിക്കേറ്റ സഹോദരൻ അശുപത്രിയിൽ ചികിത്സയിലാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അമൃത(33)യും കാമുകനുമാണ് അറസ്റ്റിലായത്. ആൻഡമാനിലെ പോർട്ട് ബ്ലേയറിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

കാമുകനൊപ്പം പോകുന്നതിനായി യുവതി കഴിഞ്ഞ ഞായറാഴ്ച അമ്മ നിർമലയെ കുത്തി കൊലപ്പെടുത്തുകയും സഹോദരൻ ഹരീഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം ഇവർ കാമുകനൊപ്പം നാടുംവിട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് യുവതിയെ പിടികൂടിയത്. യുവാവും യുവതിയും ആൻഡമാനിൽ ഉല്ലസിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. കേസിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രതികളെ ബംഗളൂരുവിൽ എത്തിക്കുമെന്ന് വൈറ്റ്ഫീൽഡ് ഡി.സി.പി അറിയിച്ചു.