play-sharp-fill
നാട്ടകം പോളിടെക്നിക്കിന് സമീപം കാറുകൾ കൂട്ടിയിടിച്ചു: പെൺകുട്ടികളടക്കം കുറിച്ചി സ്വദേശികളായ അഞ്ചു പേർക്ക് പരിക്ക്; അപകടം നാലുവരിപ്പാതയിൽ

നാട്ടകം പോളിടെക്നിക്കിന് സമീപം കാറുകൾ കൂട്ടിയിടിച്ചു: പെൺകുട്ടികളടക്കം കുറിച്ചി സ്വദേശികളായ അഞ്ചു പേർക്ക് പരിക്ക്; അപകടം നാലുവരിപ്പാതയിൽ

എ.കെ ശ്രീകുമാർ

ചിത്രങ്ങൾ അജേഷ് കോട്ടയം 

കോട്ടയം: എംസി റോഡിൽ നാട്ടകത്ത് നാലുവരിപ്പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. നാട്ടകം പോളിടെക്നിക്ക് കോളജിന് മുന്നിലാണ് കാറുകൾ കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കുറിച്ചി എസ്.പുരം പുത്തൻ പറമ്പിൽ ലാലുവിന്റെ മകൾ വന്ദന (13 ) , സഹോദരി ചന്ദന (16), ഒപ്പമുണ്ടായിരുന്ന മഞ്ഞപ്പള്ളിത്തറയിൽ അജയൻ (38) എന്നിവരെ പരിക്കുകളോടെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ  ലാലു (52) , ആഷ്ണ (21 )  എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് ഒൻപത് മണിയോടെ എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളേജിനു മുന്നിൽ ആയിരുന്നു അപകടം. കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണുന്നതിനായി ആണ് കുറിച്ചി സ്വദേശികളായ സംഘം കാറിൽ എത്തിയത്. ഈ സമയം എതിർദിശയിൽ നിന്ന് വന്ന കാർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

രണ്ടു കാറുകളും നടുറോഡിൽ വെച്ച് കൂട്ടിയിടിച്ചതോടെ എംസി റോഡിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.