ഭഗവത് ഗീതയും മുലകളും വിവാദമാക്കി മുൻ ഡിജിപി: വൈക്കം മുഹമ്മദ് ബഷീർ തികഞ്ഞ വർഗീയ വാദി: ഭഗവത് ഗീത വായിച്ചിട്ടില്ല; വിവാദപോസ്റ്റുമായി സംഘിയായി മാറിയ മുൻ ഡിജിപി ടി.പി സെൻകുമാർ
സ്വന്തം ലേഖകൻ
കൊച്ചി: ലോകം ആരാധിക്കുന്ന മലയാളി സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ. വൈക്കം മുഹമ്മദ് ബഷീർ വർഗീയ വാദിയാണെന്നും, ഭഗവത് ഗീത വായിച്ചിട്ടില്ലെന്നും കടുത്ത ഭാഷയിൽ അപമാനിച്ച പോസ്റ്റുമായാണ് ഇപ്പോൾ ടി.പി സെൻകുമാർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ, കൊറോണ വൈറസ് ലോകത്തെ ജനസംഖ്യ കുറയ്ക്കുന്നതിനായി ചൈന തന്നെ പുറത്തു വിട്ടതാണെന്ന ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തലുമായി സെൻകുമാർ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഇപ്പോൾ സെൻകുമാർ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിലാണ് വൈക്കം മുഹമ്മദ് ബഷീറിനെതിരായ ഗുരുതരമായ ആരോപണവുമായി സെൻകുമാർ രംഗത്ത് എത്തിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഭഗവത് ഗീതയും കുറേ മുലകളും എന്ന പുസ്തകത്തെക്കുറിച്ചാണ് സെൻകുമാർ വിവാദ പോസ്റ്റിൽ രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെയാണ് കൊറോണ വൈറസിനെതിരായ വിവാദമായ പോസ്റ്റുമായി സെൻകുമാർ രംഗത്ത് എത്തിയത്. ലോകത്തെ ജനസംഖ്യ കുറയ്ക്കാൻ ചൈനയുടെ ലാബിൽ ഉടലെടുത്ത വൈറസാണ് കൊറോനയ്ക്കു പിന്നിലെന്ന ആരോപണമാണ് സെൻകുമാർ ഉയർത്തുന്നത്. എന്ത് അടിസ്ഥാനമാണ് ഈ ആരോപണത്തിന് പിന്നിലെന്ന് മാത്രം പക്ഷേ ഇദ്ദേഹം പറയുന്നില്ല.
വൈക്കം മുഹമ്മദ് ബഷീറിനെതിരായ പോസ്റ്റ് ഇങ്ങനെ
“വൈക്കം മുഹമ്മദ് ബഷീർ…”ആ പേരിലും “മുഹമ്മദ്“ വരുന്നുണ്ട്,ഒരു കഥ എഴുതിയതിനു നൽകിയ പേര് ‘”ഒരു ഭഗവത് ഗീതയും കുറെ മുലകളും’” എന്നായിരുന്നു.
ഒരു ഹിന്ദുവും അദ്ദേഹത്തിനെ കുറ്റം പറഞ്ഞു പോലുമില്ല.കഥ ഒരു ജീവിത ഭാഗത്തിൽ അദ്ദേഹത്തിന് ഗീതയുടെ ഒരു പരിഭാഷ വായിക്കാൻ കിട്ടൂന്നതും മാംഗളോദയം സ്വാമിയുടെ വീട്ടിൽ പോയപ്പോൾ യുവതികൾ മാറു മറക്കാതെ ജോലി ചെയ്യുന്നത് കണ്ടതിനെ പറ്റിയുമായിരുന്നു.
പരസ്പര ബന്ധമില്ലാത്തത്.ഇതു പോലെ മുസ്ലിം വിഭാഗത്തെ പറ്റി എഴുതുമോ എന്നു ചോദിച്ചപ്പോൾ ഹിന്ദുക്കൾ മാത്രമേ സഹിഷ്ണത കാണിക്കൂ എന്നായിരുന്നു മഹാനായ ആ എഴുത്തുകാരൻ പറഞ്ഞത്.
ജോസഫ് സാറിനോട് സമൂഹവും സഭയും ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ്. സിപിഎം ചെയ്തത് തികഞ്ഞ ക്രൂരക്രിത്യവും.അഭിമന്യൂവിന്റെ കാര്യത്തിൽ എന്നപോലെ ഭീകര സംഘടനയെ പിന്തുണച്ചു.
ഇനി നാം മാറി ചിന്തിക്കുക. നാം ഇനി ഇത്തരം ഭീകര സംഘങ്ങൾക്ക് കടുത്ത ശിക്ഷ കൊടുക്കുക.
കൊറോണ വൈറസിനെതിരായ പോസ്റ്റ് ഇങ്ങനെ