video
play-sharp-fill

അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു ; നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്

അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു ; നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതി നൽകിയത്. സിനിമയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു കൂടാതെ അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നു എന്നുമായിരുന്നു യുവതിയുടെ പരാതി.

മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പൊലീസ് സ്റ്റേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. ഗണേഷ് ആചാര്യ ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായതോടെ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു എന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുൻപ് ഗണേഷ് ആചാര്യക്കെതിരെ നടി തനുശ്രീ ദത്തെയും അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group