അസുഖം മാറാൻ മരുന്ന് നൽകി ; നാട്ടുവൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നാലുവയസുകാരൻ ഉൾപ്പെടെ നിരവധി പേരുടെ നില ഗുരുതരം : തട്ടിപ്പ് വൈദ്യനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കൊല്ലം: അസുഖം മാറാൻ മരുന്ന് നൽകി. നാട്ടുവൈദ്യൻ നൽകിയ മരുന്നുകഴിച്ച് നാലുവയസുകാരനുൾപ്പെടെ നിരവധിയാളുകളുടെ നില ഗുരുതരം. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുർടർന്ന് നാട്ടുവൈദ്യൻ തെലങ്കാന സ്വദേശി ലക്ഷ്മൺരാജിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇയാൾ നൽകിയ മരുന്നിൽ അളവിൽ കൂടുതൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.
ഏരൂർ പത്തടി സ്വദേശിയായ ഉബൈദിന്റെ മകന്റെ ശരീരത്തിലെ കരപ്പൻ മാറുമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷ്മൺരാജ് മരുന്ന് നൽകിയത്. തുടർന്ന് കുട്ടിക്ക് പനിയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടി തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയിൽ പത്തുദിവസമാണ് വെന്റിലേറ്ററിൽ കിടന്നത്. പ്രദേശത്തെ നിരവധിയാളുകൾ ഇയാൾ നൽകിയ മരുന്ന് കഴിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
5000 മുതൽ 20000 രൂപവരെ ഇയാള് നാട്ടുകാരിൽ നിന്ന് വാങ്ങിയെന്നും പരാതിയുണ്ട്. അനുവദനീയമായതിലും 20 ഇരട്ടിയിലധികം മെർക്കുറി മരുന്നുകളിൽ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പരാതിയിൽ ലക്ഷ്മൺരാജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.