video
play-sharp-fill

എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇന്ത്യയിലേക്ക് ക്ഷണം

എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇന്ത്യയിലേക്ക് ക്ഷണം

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇന്ത്യയിലേക്ക് ക്ഷണം. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കുമെന്ന് കേന്ദ്ര സർക്കാർ . എട്ട് അംഗ രാജ്യങ്ങളെയും നാലു നിരീക്ഷക രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ഉച്ചകോടിയുടെ സ്ഥാപിത നിയമ നടപടിക്രമങ്ങൾ അനുസരിച്ചാണ് നടപടിയെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. റഷ്യ, ചൈന, കിർഗീസ് റിപബ്ലിക്, കസാക്കിസ്ഥാൻ, താജികിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻറുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്താനൊപ്പം ഇന്ത്യക്കും 2017ലാണ് ഉച്ചകോടിയിൽ അംഗത്വം ലഭിച്ചത്. കഴിഞ്ഞ വർഷം കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കേക്കിലായിരുന്നു ഉച്ചകോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group