ജല്ലിക്കെട്ട് മത്സരത്തിനിടെയിലെ അപകടം ; ഒരു സ്ത്രീ മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. ട്രിച്ചി സൂര്യയൂരിൽ ജല്ലിക്കെട്ട് കാണാനെത്തിയ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. കാഴ്ചക്കാർക്ക് ഇടയിലേക്ക് കാള ഓടി കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ട്രിച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ മധുരയിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 32 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. തമിഴ്നാട്ടിലെ കർഷകനായ എ കെ കണ്ണനാണ് ഹർജി നൽകിയത്. ഹർജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.