video
play-sharp-fill

ബാങ്ക് സമരത്തിന് ആഹ്വാനം: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം

ബാങ്ക് സമരത്തിന് ആഹ്വാനം: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്.

ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാർ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ദേശവ്യാപക ബാങ്ക് സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്ബത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) പ്രതിനിധികൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ഇന്ന് ചർച്ച നടത്തിയിരുന്നു, അതിൽ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ നിരസിക്കപ്പെട്ടുവെന്ന് നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് വീണ്ടും രാജ്യവ്യാപകമായ സമരം നടത്തുന്നത്.