പൗരത്വ നിയമത്തെ പിന്തുണച്ച് നടൻ അനുപം ഖേർ ; ഒറ്റവാക്കിൽ പരിഹസിച്ച് പാർവതി തിരുവോത്ത്

പൗരത്വ നിയമത്തെ പിന്തുണച്ച് നടൻ അനുപം ഖേർ ; ഒറ്റവാക്കിൽ പരിഹസിച്ച് പാർവതി തിരുവോത്ത്

 

സ്വന്തം ലേഖിക

കൊച്ചി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബോളിവുഡ് നടൻ അനുപം ഖേറിനെ ഒറ്റവാക്കിൽ പരിഹസിച്ച് നടി പാർവതി തിരുവോത്ത്.സോഷ്യൽ മീഡിയയിൽ അനുപം പങ്കുവെച്ച വിഡിയോക്ക് പിന്നാലെയാണ് പാർവതിയുടെ പരിഹാസം.

”എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത്” എന്ന കുറിപ്പോടെയാണ് അനുപം സന്ദേശം പങ്കുവെച്ചിരിക്കുന്നത്.പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ന്യായീകരിച്ച് അനുപം എത്തിയിരിക്കുന്നത്. ”ചില ആളുകൾ രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുകയാണ്. അത് സംഭവിക്കാൻ അനുവദിക്കരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു നാളുകളായി അത്തരം ആളുകൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കൾ. സർക്കാറിനെ അസ്ഥിരപ്പെടുത്താണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം”- അനുപം ഖേർ വിഡിയോയിൽ പറഞ്ഞു.

ഇതിനെതിരെ പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി.അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീൻ ഷോട്ടിനൊപ്പം ‘അയ്യേ ‘ എന്ന കമന്റോടെയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർവതി നേരത്തേയും രംഗത്തെത്തിയിരുന്നു.