ഇത് കോടികളുടെ ഇടപാടാണ് ; പുളിങ്കുരു കച്ചവടമല്ല : ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമ്മാതാക്കൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഇത് കോടികളുടെ ഇടപാടാണെന്നും പുളിങ്കുരു കച്ചവടമല്ല. ഷെയ്‌നെതിരെ ആഞ്ഞടിച്ച് നിർമാതാക്കൾ പറഞ്ഞു. ഉല്ലാസം എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഷെയ്ൻ പ്രചരിപ്പിക്കുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന ആരോപിച്ചു.

ഉല്ലാസം എന്ന ചിത്രത്തിനായി ഷെയ്‌നിന് 25 ലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു കരാർ. ഇതു സംബന്ധിച്ച കരാർ താരവുമായി ഒപ്പിട്ടിട്ടുണ്ട്. ചിത്രത്തിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ഷെയ്ൻ ഇപ്പോൾ പറയുന്നത്. ഈ വാദം പച്ചക്കള്ളമാണെന്നും നിർമാതാക്കൾ ആരോപിച്ചു. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഷെയ്‌നിന്റെ വിലക്ക് നീക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് നിർമാതാക്കളുടെ സംഘടന. ഇതിനായി താരത്തിന് നിർമാതാക്കൾ നൽകിയ സമയപരിധി അവസാനിച്ചതിനാൽ ഇനി ചർച്ചയ്ക്ക് മുൻകൈയെടുക്കില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ താരസംഘടനയായ അമ്മ പറയാതെ ഡബ്ബിംഗിന് എത്തില്ലെന്ന് നിർമാതാക്കളെ ഷെയ്ൻ അറിയിച്ചു. നിർമാതാക്കൾ നൽകിയ അന്ത്യശാസനം തള്ളിയാണ് ഷെയ്ൻ മുന്നോട്ടുപോകുന്നത്.ഷെയ്ൻ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ അമ്മയുടെ നിർവാഹകസമിതി വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ ചേരുന്നുണ്ട്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിലേക്ക് ഷെയ്‌നിനെയും വിളിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.